എന്റെയും ചേട്ടന്റെയും സ്നേഹം കാണുമ്പോൾ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും പലപ്പോഴും പറയാറുണ്ട് ഇവർ സയാമീസ് ഇരട്ടകൾ ആണെന്ന്. അവർ കളിയാക്കി പറയുന്നതാണെങ്കിലും അതിലും വലിയ സത്യമുണ്ട്. ഞങ്ങൾ എപ്പോഴും എവിടേക്ക് പോവുകയാണെങ്കിലും സയാമീസ് ഇരട്ടകളെ പോലെ ഒരുമിച്ചാണ് പോകുന്നത്. എങ്ങോട്ട് പോവുകയാണെങ്കിലും ചേട്ടനോടൊപ്പം.
തോളിൽ പറ്റിപ്പിടിച്ച് ഞാനുമുണ്ടാകും. ഉത്സവപ്പറമ്പുകളിൽ ശിങ്കാരിമേളത്തിനൊപ്പം ഏട്ടൻ ചുവടുവയ്ക്കുമ്പോൾ ഏട്ടനോടൊപ്പം ഞാനും ചുവടുകൾ വയ്ക്കാറുണ്ട്. അതുപോലെ തന്നെ സിനിമ തിയേറ്ററുകളിൽ ആദ്യമായി ഇറങ്ങുന്ന പഠത്തിനെ ഞാനും ചേട്ടനും ഒരുമിച്ചു പോയി കാണാറുണ്ട്. ഇത്തരത്തിൽ എല്ലായിടത്തോട്ടും ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. ഞാൻ ഭക്ഷിച്ചില്ലെങ്കിൽ ചേട്ടനെ വലിയ വിഷമമാണ്. ഏട്ടൻ കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ഭക്ഷണം നന്നായി തരും.
ഇപ്പോഴും അത്രമേൽ സ്നേഹമാണ്. ഒരിക്കൽ ബൈക്ക് ഓടിക്കണം എന്ന് വാശിപിടിച്ച് ഞാൻ ഓടിക്കുമ്പോൾ ഏട്ടൻ പുറകിൽ ആയിരുന്നു. പെട്ടെന്ന് കുറുകെ ഒരു നായ ചാടിയപ്പോൾ ബൈക്ക് വീണു. അങ്ങനെ കയ്യിലും കാലിനും ഒടിവുണ്ടായിട്ടുപോലും ചേട്ടൻ ഇഴഞ്ഞുവന്ന് എന്നോട് മോൾക്ക് ഒന്നും പറ്റിയില്ലല്ലോ എന്നാണ് ചോദിച്ചത്. അത്രമേൽ എന്നെ സ്നേഹിച്ചിരുന്ന ഏട്ടനെ ധിക്കരിച്ച് എപ്പോഴാണ് മനസ്സ് മറ്റൊരാളുടെ പുറകെ പോയതെന്ന് എനിക്കറിയില്ല. കോളേജിൽ പോകുമ്പോൾ ഒരു ഉടക്കിൽ തുടങ്ങിയ പ്രണയമായിരുന്നു ബസ് ക്ലീനറായ ആദിയോട്.
ആരിൽ നിന്നെല്ലാമോ അറിഞ്ഞ ചേട്ടൻ എന്നെ പറഞ്ഞു തിരുത്താൻ ആയി ശ്രമിച്ചു. അപ്പോൾ ആദ്യമായി ഞാൻ ചേട്ടനെ ധിക്കരിച്ചു. ആദിയോട് കയർത്ത ഏട്ടനെ വെല്ലുവിളിച്ചുകൊണ്ട് ആദി എന്നെ വീട്ടിൽ വന്ന് ഇറക്കി കൊണ്ടുപോകാനായി ശ്രമിച്ചു. അപ്പോഴും ഏട്ടൻ എന്നെ പൂർണമായി വിശ്വസിച്ചു. എന്നെക്കാൾ വലുതാണ് അവൾക്ക് ഇന്നലെ കണ്ട അവനെങ്കിൽ പോയി കൊള്ളട്ടെ എന്ന് അച്ഛനോട് പറഞ്ഞു. കൂടാതെ ഞാൻ അവനൊപ്പം ഇറങ്ങിപ്പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.