ലോണിന് വേണ്ടി കരഞ്ഞു വന്ന പെൺകുട്ടിക്ക് അനിയൻറെ ജീവിതം നൽകിയ മാനേജരുടെ കഥ…

മാനേജരുടെ ക്യാബിനിൽ ഇരുന്നു വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ പുറത്ത് സ്റ്റാഫിനെ ബഹളം കേട്ട് മാനേജർ ശ്യാം സ്റ്റാഫിനെ അകത്തേക്ക് വിളിപ്പിച്ചു. എന്താണ് പുറത്ത് ബഹളം എന്ന് ചോദിച്ചപ്പോൾ ആ സ്റ്റാഫ് ശ്യാമിനോട് പറയുകയുണ്ടായി പുറത്ത് ആ പെൺകുട്ടി വന്നിട്ടുണ്ട്. ഞാൻ സാറിനോട് മുൻപും പറഞ്ഞിരുന്നുവല്ലോ നാലാമത്തെ പ്രാവശ്യമാണ് ആ കുട്ടി ഇങ്ങോട്ടേക്ക് വരുന്നതും കരയുന്നതും.

   

അതിന് ഒരു ലോൺ വേണം എന്നാണ് പറയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ആ പെൺകുട്ടിക്ക് ലോൺ കൊടുക്കാൻ നമുക്ക് സാധിക്കില്ല എന്ന് അവരോട് പറഞ്ഞതാണ് എന്നിട്ടും ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോൾ ശ്യാം പറഞ്ഞു പുറത്തുവരുന്നവരോട് ഇങ്ങനെ ബഹളം വയ്ക്കേണ്ടതില്ല. എന്നെ കാണണമെന്ന് പറയുന്ന ആ പെൺകുട്ടിയെ അകത്തോട്ട് വിളിക്കാനായി പറഞ്ഞു. അങ്ങനെ പെൺകുട്ടി നിറഞ്ഞ കണ്ണുകളുമായി അകത്തു വന്നു.

ആ പെൺകുട്ടിയോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു. ആ പെൺകുട്ടി പറഞ്ഞു എനിക്ക് ഒരു ലോൺ വേണമെന്ന്. പക്ഷേ നിങ്ങൾക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ ഞങ്ങൾ എന്ത്മേലാണ് ലോൺ നൽകേണ്ടത് എന്ന് മാനേജർ ആ കുട്ടിയോട് ചോദിച്ചു. അപ്പോൾ ആ കുട്ടി പറഞ്ഞു എൻറെ അമ്മ സുഖമില്ലാതെ കിടപ്പിലാണ്. എനിക്ക് പഠിക്കാൻ പോകാൻ വരെ കഴിയുന്നില്ല. വീടിൻറെ വാടക കൊടുക്കാത്തതിനാൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനാണ് വീട്ടുടമ.

പറഞ്ഞിരിക്കുന്നത്. എനിക്ക് എങ്ങനെയെങ്കിലും ഒരു ലോൺ കിട്ടണം. എൻറെ വിവാഹം അടുത്ത ബന്ധുവഴി ആലോചന വന്നിട്ടുണ്ട്. പക്ഷെ ആ ആലോചന ഞങ്ങൾക്ക് താല്പര്യമില്ലെങ്കിലും എനിക്ക് അയാളെ വിവാഹം കഴിക്കാതിരിക്കാൻ വേറെ നിർവാഹമില്ല. കാരണം വിവാഹശേഷം എൻറെ അമ്മയെയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് അവർ ഏറ്റിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.