ലോകത്തിന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ ലഭിക്കുന്നത് മൃഗങ്ങളിൽ നിന്നാകും. കാരണം സ്നേഹിച്ചാൽ അത് നൂറു ഇരട്ടിയായി കളങ്കമില്ലാതെ തിരിച്ചു തരാനും ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ നന്ദി കാണിക്കാനും മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇക്കാര്യത്തിൽ നായകൾക്കുള്ള സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്. അത്തരം ഒരു നായയുടെയും യജമാനന്റെയും സ്നേഹത്തിന്റെ യഥാർത്ഥ സംഭവകഥയാണ് ഇത്.
സംഭവം നടക്കുന്നത് സ്വിറ്റ്സർലാൻഡിലാണ്. ഗ്ലാഡിസ് ഒരിക്കൽ നടക്കാൻ ഇറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഒരു നായക്കുട്ടിയെ കാണാൻ ഇടയായി. വിശന്നു വലഞ്ഞു എല്ലും തോലുമായി നിന്ന നായക്ക് മറ്റു നായകളിൽ നിന്ന് ആക്രമണം ഉണ്ടാവുകയും അതുമൂലം ഉണ്ടായ പരിക്ക് വൃണമായ അവസ്ഥയിലുമായിരുന്നു. ഗ്ലാഡിസിനെ കണ്ട വശം ഓടി തന്റെ കാൽ ചുവട്ടിൽ എത്തിയ ആ നായക്കുട്ടിയെ.
കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെയുള്ള അതിന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമായി. ഉടനെ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും പരിചരിക്കുകയും ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം ഗ്ലെസി എന്ന പേരിൽ ആ നായക്കുട്ടി പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
വർഷങ്ങൾ കടന്നുപോയി ഗ്ലാഡിസിന് ഗ്ലെസി ജീവനുതുല്യം ആയി മാറി. വർഷങ്ങൾക്കുശേഷം ഗ്ലാഡിസ് മരിച്ചു. ഗ്ലാഡിസിനെ അടക്കിയ ദിവസം മുതൽ ഗ്ലെസി ആ സ്ഥലത്ത് വാസം ഉറപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. അവൾ കൂടുതൽ സമയവും ആളുടെ കുഴിമാടത്തിൽ തങ്ങി. തുടർന്ന് വീഡിയോ കാണുക.