തൈര് നിസ്സാരക്കാരനല്ല…. എല്ലാദിവസവും തൈര് കഴിച്ചു നോക്കൂ!! ശരീരത്തിൽ വരുന്ന മിക്ക അസുഖങ്ങളെയും തൈരിലൂടെ നീക്കം ചെയ്യാം. | Yogurt Is No Mean Feat.

Yogurt Is No Mean Feat : ചർമ്മത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് തൈര്. ഒട്ടേറെ ഗുണങ്ങൾ തന്നെയാണ് ഈ ഒരു തൈരിൽ അടങ്ങിയിരിക്കുന്നത്. വേനൽക്കാലങ്ങളിലാണ് കൂടുതലായും തൈരിന്റെ ഉപയോഗം കൂടുന്നത്. എല്ലാ ദിവസവും തൈര് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കുറച്ചു മാറ്റങ്ങൾ ഉണ്ട്. ആ മാറ്റങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. സ്ഥിരമായിട്ട് ആന്റിബയോടിക്ക് കഴിക്കുന്ന ആളുകൾ ആണെങ്കിൽ ഈ ആന്റിബയോട്ടിക് നമ്മൾ ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസിനെയും എല്ലാം നശിപ്പിക്കും.

   

സ്കിൻ ഇൻഫെക്ഷൻ അതുപോലെതന്നെ ജലദോഷം പോലെയുള്ള ഇൻഫെക്ഷൻ ഇത്തരത്തിലുള്ള സാഹചര്യത്തിൽ എല്ലാം ആന്റിബയോട്ടിക്ക് കഴിക്കേണ്ടതായി വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങൾ തൈര് കഴിക്കുകയാണ് എങ്കിൽ അത് നമ്മൾ ശരീരത്തിന് വളരെയേറെ ഗുണം തന്നെയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ശരീരത്തിൽ ധാരാളം വൈറ്റമിൻ ബി വർദ്ധിപ്പിക്കുന്നു.

അതുപോലെതന്നെ ഷുഗർ കൂടുമ്പോൾ അതിന്റെ ബാലൻസ് ചെയ്യുവാനും തൈര് വളരെയേറെ സഹായിക്കുന്നു. ശരിക്കും പണ്ടുള്ളവരൊക്കെ തൈര് കഴിച്ചുവരുന്നത് തൈരിൽ ഇത്രയേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെയാണ്. ദഹന വ്യവസ്ഥ, രോഗപ്രതിരോധശേഷി, ചർമം, മുടി, എല്ലുകൾ എന്നിവയ്ക്കെല്ലാം തൈര് പലരീതിയിൽ ഗുണം ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുവാനും, രക്തസമ്മർദ്ദം കുറയ്ക്കുവാനും, ഉപാപചയ നിരക്ക് വർധിപ്പിക്കാനും തൈരിൽ അനവധി ഗുണങ്ങൾ ആണ് ഉള്ളത്. തൈര് ഒരു പ്രോ ബയോട്ടിക് ഭക്ഷണമായതിനാൽ അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുവാൻ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.