സ്ത്രീകൾ എന്നും സുമംഗലികൾ ആയിരിക്കാൻ ഹനുമാൻ സ്വാമി നൽകുന്ന ഉപദേശം എന്താണെന്ന് അറിയേണ്ടേ….

നിഷ്കളങ്ക സ്നേഹത്തിന് ഉടമയാണ് ഹനുമാൻ സ്വാമി. ഒരു ദിവസം അദ്ദേഹം തൻറെ പ്രഭുവായ ശ്രീരാമ നെ കാണാൻ അദ്ദേഹത്തിൻറെ താമസസ്ഥലത്ത് എത്തി. ആ സമയം ശ്രീരാമൻ സീതാദേവിയുമായി അന്തപുരത്തിൽ സമയം ചില വിടുകയായിരുന്നു. അവരുടെ അടുത്തെത്തിയ ഹനുമാൻ സ്വാമി കണ്ടത് സീതാദേവിയുടെ നെറുകയിൽ ഒരു ചുവന്ന പൊട്ട് തൊട്ടിരിക്കുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു സംശയം തോന്നി. ദേവി എന്താണ് പൊട്ടുതൊടുന്നതിന്റെ സ്ഥാനം.

   

അല്പം മുകളിലോട്ട് ഉയർത്തി നെറുകയിൽ ആക്കിയിരിക്കുന്നത് എന്ന്. ഒട്ടും താമസിച്ചില്ല അദ്ദേഹം ദേവിയോട് തൻറെ സംശയം ചോദിച്ചു. അതിനു മറുപടിയായി ദേവി പറഞ്ഞത് ഇങ്ങനെയാണ്. തൻറെ ഭർത്താവിനോടുള്ള ഭക്തിയും സ്നേഹവും അദ്ദേഹത്തിൻറെ ദീർഘായുസ്സിനും വേണ്ടി കൂടിയാണ് താനേ പൊട്ട് ഇതുപോലെ തൊട്ടിരിക്കുന്നത് എന്നാണ്. ഇത് കേട്ടപ്പോൾ ഹനുമാൻ സ്വാമിക്ക് വളരെയധികം സന്തോഷമായി. അദ്ദേഹം അവിടെ നിന്ന് പുറത്തു പോവുകയും ചെയ്തു.

അല്പസമയത്തിനകം ചുവന്ന പൊടിയിൽ മുങ്ങിക്കൊണ്ട് ഒരു രൂപം അവരുടെ അന്തപുരത്തേക്ക് കയറി വരുന്നതായി അവർ കണ്ടു. ഏറെ ഭയപ്പെട്ട അവർ വളരെ പെട്ടെന്ന് അദ്ദേഹത്തെ പ്രതിരോധിക്കാനായി നിൽക്കുമ്പോഴാണ് ശ്രീരാമ ഭഗവാന് മനസ്സിലായത് അത് ഹനുമാൻ സ്വാമി കുങ്കുമത്തിൽ മുങ്ങികുളിച്ചു വന്നു നിൽക്കുന്നതായിരുന്നു എന്നത്. എന്താണ് നിങ്ങൾ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് ഹനുമാൻ സ്വാമിയോട്.

ചോദിച്ചപ്പോൾ എൻറെ ഭഗവാനോടുള്ള ഭക്തി കാരണം ആണ് ഞാൻ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇപ്രകാരം ഞാൻ ചെയ്താൽ അദ്ദേഹത്തിൻറെ ആയുസ്സ് ഒരുപാട് കൂടുമല്ലോ എന്നോർത്താണ് ഇത്തരത്തിൽ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോൾ ശ്രീരാമ ഭഗവാന്റെയും സീതാദേവിയുടെയും ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി അല്പം കൂടി വർദ്ധിച്ചു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.