സ്വർണ്ണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് ഒരു കുടുംബം മുഴുവൻ. കള്ളൻ കപ്പലിൽ തന്നെ എന്ന് ഉസ്താദ്…

വീട്ടിൽനിന്ന് അല്പസമയം പുറത്തേക്കിറങ്ങി അകത്തോട്ട് വന്നപ്പോഴാണ് അച്ചുക്കാ വീടിനകത്ത് നിന്ന് ആ പുകില് കേട്ടത്. ഉമ്മയും റെജിയും കൂടി ആഞ്ഞു തിരയുന്ന തിരക്കിലാണ്. റെജിയുടെ ഒന്നര പവൻ തൂക്കം വരുന്ന ഒരു സ്വർണത്തിന്റെ കൈചെയിൻ നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ ഉപ്പ ഒരിക്കലും അത് കയ്യിൽ നിന്ന് ഓരരുത് മോളെ എന്നു പറഞ്ഞ് ഇട്ടുകൊടുത്താണ്. 40 പവനായി ആ വീട്ടിലേക്ക് പടികയറി വന്ന മരുമകൾ ആയിരുന്നു അവൾ.

   

ഇപ്പോൾ ഒരു കൈചെയ്യനും ഒരു ജോഡി കമ്മലും മാത്രമാണ് അവൾക്ക് സ്വന്തമായുള്ളത്. ഗൾഫിൽ പോകാൻ വിസക്കും പാസ്പോർട്ടിനുമായി ഒരുപാട് സ്വർണം നിൽക്കേണ്ടി വന്നു. ബാക്കി സ്വർണം മറ്റുള്ളവരെല്ലാം പണയം വയ്ക്കാനായും കടം വാങ്ങിയും തീർത്തു. പിന്നെ ഉണ്ടായിരുന്ന ബാക്കി സ്വർണം കൊണ്ടാണ് വീട് പണി നടത്തിയത്. ഇനി അവൾക്ക് സ്വന്തമായി ഉള്ളത് ആ കൈചെയ്യനും കമ്മലും മാത്രമാണ്.

ആ മുതലാണ് നഷ്ടമായിരിക്കുന്നത്. കഴുകാനായി കയ്യിൽ നിന്ന് ഊരി. കഴുകി കഴിഞ്ഞ് മേശയിൽ വച്ചതാണ്. ഇപ്പോൾ ആ സാധനം കാണാതായിരിക്കുന്നു. ഈ വീട്ടിൽ ഇന്ന് ആരെങ്കിലും വന്നിരുന്നോ എന്ന് അവളോട് ചോദിച്ചപ്പോൾ വന്നിരുന്നു പക്ഷേ അവർ അകത്തേക്ക് വന്നിട്ടില്ല എന്നാണ് അവൾ പറഞ്ഞത്. മസാലയിട്ടു വയ്ക്കുന്ന ചെപ്പിൽ അടക്കം തിരഞ്ഞു. മുതല് എന്നിട്ടും കിട്ടിയില്ല.

അവിടെയുള്ള ഒരു മൊയിലാരെ വിളിച്ചുകൊണ്ടു വരാനായി ഉമ്മ പറഞ്ഞു. ഉസ്താദ് വളരെ കേമനാണ്. എന്ത് സാധനം പോയാലും അദ്ദേഹം അത് കിട്ടുമോ ഇല്ലയോ എന്ന് നോക്കി പറയും. അങ്ങനെ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു. വീട്ടിലെത്തിയ അദ്ദേഹം ഒരു വെള്ള പേപ്പർ കൊണ്ടുവരാനായി ഉമയോട് ആവശ്യപ്പെട്ടു. ഉമ്മ വളരെ പെട്ടെന്ന് തന്നെ ഒരു വെള്ള പേപ്പർ കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.