ആർക്കും കൊതി തോന്നുന്ന കൊച്ചു കൊഞ്ചലുമായി ഒരു കൊച്ചു കുരുന്ന്…

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്. കൊച്ചു കുഞ്ഞുങ്ങളുടെ കൊഞ്ചലുകളും കുസൃതികളും കളിച്ചിരികളും ഏവർക്കും ഇഷ്ടമാണ്. ഒരു അമ്മയെ സംബന്ധിച്ച് കുഞ്ഞിന്റെ സ്നേഹവത്സല്യത്തോടൊപ്പം ഉള്ള കൊഞ്ചലുകൾ ഏറെ പ്രിയപ്പെട്ടതാണ്. അമ്മയ്ക്ക് ഒരിക്കലും തള്ളിക്കളയാൻ ആവാത്ത ഒന്നുതന്നെയാണ് കൊച്ചു കുഞ്ഞുങ്ങൾ. ഏതൊരു അമ്മയും കൊച്ചു കുഞ്ഞുങ്ങളെ അത്രയേറെ സൂക്ഷിച്ചാണ് വളർത്തുന്നത്. കൊച്ചു കുഞ്ഞുങ്ങളോട് കളിക്കാനും.

   

ചിരിക്കാനും ഏറെ രസമാണ് അല്ലേ. വളർന്നു വലുതാകുംതോറും നാം ചിന്തിക്കുന്ന ഒരു കാര്യം നമ്മൾ എപ്പോഴും ഒരു കൊച്ചു കുഞ്ഞായിരുന്നെങ്കിൽ എന്നാണ്. കൊച്ചു കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിഗണനയും സ്നേഹവും കിട്ടാൻ ഏവരും കൊതിക്കാറുണ്ട്. കുഞ്ഞുങ്ങളെ തൊട്ടുനോക്കാനും കണ്ട് രസിക്കാനും അത്രമേൽ രസം തന്നെയാണ്. അവരുടെ തിളക്കമാർന്ന കുഞ്ഞിക്കണ്ണുകൾ ഏവർക്കും എപ്പോഴും കൗതുകമാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായിരിക്കുന്ന ഈ ദൃശ്യങ്ങൾ ഒരുകാലത്തും ആരും മറന്നു പോകില്ല. ഏതുകാലത്തും പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞ് അവൻ അവന്റെ ബെഡ്റൂമിലെ കാട്ടിലിൽ ഓടിക്കളിക്കുകയാണ്. അവൻ സ്വയം മറന്ന് സന്തോഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഈ ദൃശ്യങ്ങൾ പകർത്തുന്നത് അവന്റെ അമ്മയാണ് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അവൻ അവന്റെ അമ്മയോട് എന്നെ മോനെ എന്നൊന്ന് വിളിച്ച് എന്ന്.

പറഞ്ഞിട്ടാണ് കൊഞ്ചുന്നത്. ആ അമ്മ മകന്റെ ആവശ്യം നിരസിക്കാതെ തന്നെ അവൻ പറയുമ്പോൾ എല്ലാം മോനേ എന്നൊന്ന് മധുരമായി വിളിക്കുന്നുണ്ട്. അപ്പോൾ അവൻ ഏറെ സന്തോഷിക്കുകയും പൊട്ടിച്ചിരിക്കുകയും കട്ടിലിൽ ഓടിമറിയുകയും ചെയ്യുന്നുണ്ട്. എന്നാൽ അവൻ പിന്നിടും ഇതുതന്നെ ആവർത്തിക്കുന്നു. അമ്മയുടെ അടുത്തേക്ക് ഓടിവരുന്നു. അമ്മയോട് മോനേ എന്നൊന്ന് വിളിച്ചെ എന്ന് ആവശ്യപ്പെടുന്നു. അമ്മ അതുപോലെ ചെയ്യുന്നു. അവൻ വീണ്ടും സന്തോഷിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.