തന്റെ മാറിടത്തിൽ പിടിച്ച് ഓടാൻ ശ്രമിച്ച യുവാവിനോട് ആ പെൺകുട്ടി ചെയ്തത് കണ്ട് കണ്ണ് തള്ളി ജനം

വഴി ചോദിക്കാൻ എത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ച് പെൺകുട്ടി. ആസാം ബുവാഹത്തിലെ റുക്‌മണി നഗറിൽ ആണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് സ്കൂട്ടറിലെത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു. ചോദിച്ച സ്ഥലം അറിയില്ല എന്ന് പെൺകുട്ടി പറഞ്ഞെങ്കിലും തൊട്ടുപിന്നാലെ യുവാവ് പെൺകുട്ടിയുടെ മാറിടത്തിൽ കേറി പിടിക്കുകയായിരുന്നു.

   

ഒരു നിമിഷം പതറി നിലവിളിച്ചു പോയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി ബൈക്ക് അടക്കം ഓടയിലേക്ക് മറിച്ചിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഉടൻ തന്നെ പെൺകുട്ടി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. യുവാവിനെതിരെ പോലീസ് കേസെടുത്തു.

മാറിൽ പിടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ ബൈക്കിൽ പിടിച്ചു വലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് യുവാവ് ഓടയിലേക്ക് മറിയുകയായിരുന്നു. അവിടെനിന്ന് യുവാവിനെ എഴുന്നേൽപ്പിച്ച് കഴുത്തിനു കുത്തിപ്പിടിച്ച് ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും ഓടിയെത്തി. പോലീസിനെ വിവരം അറിയിച്ചതോടെ അവരും സ്ഥലത്തെത്തി.

യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ബുവാഹത്തിലെ പോലീസ് ട്യൂറ്റ് ചെയ്തു. മോശം പരിപാടി നടത്തിയ യുവാവിനെ ധൈര്യം കൈവിടാതെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : First Show