ഇരട്ടക്കുട്ടികൾ എന്നും ഒരു സന്തോഷമുള്ള കാര്യമാണ് എന്നാൽ അത് ഇങ്ങനെയായാൽ

ഗർഭാവസ്ഥയിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തനിക്ക് ഇരട്ട കുട്ടികൾ ആയിരുന്നെങ്കിൽ എന്ന്. ഒരുപോലെയുള്ള രണ്ട് കുട്ടികൾ എന്നത് വളരെ അപൂർവമായി കിട്ടുന്ന ഒരു ഭാഗ്യം തന്നെയാണ്. എന്നാൽ ആ ഇരട്ടകൾ സയാമീസ് ഇരട്ടകൾ ആകുമ്പോൾ ആ അനുഗ്രഹം പലപ്പോഴും ശാപമായി മാറാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ഇരട്ടകളെ വേർതിരിക്കാൻ കഴിയുമെങ്കിലും പല സാഹചര്യത്തിലും അത് പറ്റാതെ വരും.

   

ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. അങ്ങനെയൊരു കഥയാണ് ഇത്. ലോകത്തിലെ തന്നെ അത്യപൂർവ്വ കേസുകളിൽ ഒന്ന്. തനിക്ക് ജനിക്കാൻ പോകുന്നത് സയാമീസ് ഇട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ആ അമ്മ തകർന്നു പോയി. ഭർത്താവ് ഉപേക്ഷിച്ച് സാമ്പത്തിക ശേഷി കുറവുള്ള അവർക്ക് ഇതിന്റെ ചികിത്സ ചിലവൊക്കെ താങ്ങാൻ കഴിയുന്നതല്ലായിരുന്നു.

അബോഷൻ ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അമ്മ അതിന്തയ്യാറായില്ല. അങ്ങനെയാ കുട്ടികളെ ഏറ്റെടുക്കാൻ ഒരു സമ്പന്ന കുടുംബം തയ്യാറായി. ചികിത്സാ ചിലവു വഹിച്ചു കൊള്ളാം എന്നും പറഞ്ഞു. അങ്ങനെ മൂന്നു കുഞ്ഞുങ്ങൾക്ക് അവൾ ജന്മം നൽകി. മൂന്ന് കുട്ടികളിൽ രണ്ടു കുട്ടികൾ ഒട്ടി ചേർന്ന അവസ്ഥയിലായിരുന്നു.

കുട്ടികൾ ജനിച്ചപ്പോൾ തന്നെ അവരെ വേർപ്പെടുത്താനുള്ള കാര്യങ്ങൾ ഡോക്ടർസ് നോക്കി. എന്നാൽ അത് അത്ര എളുപ്പമല്ലായിരുന്നില്ല. അങ്ങനെ 2003 ഇൽ മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രിയ പൂർത്തിയാക്കി 2 പേരും കുഴപ്പം ഒന്നും ഇല്ലാതെ രക്ഷപെട്ടു. ഇവരെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : a2z Media