ഇങ്ങനെ ആയിരിക്കണം മരുമകൻ!നയൻതാരയുടെ അമ്മക്ക് പിറന്നാൾ ആശംസകളുമായി വിഘ്‌നേഷ്.

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന വ്യക്തിയാണ് നയൻതാര. ടെലിവിഷൻ അവതാരികയായി കടന്നുവന്ന് ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ താരമാണ് നയൻസ്. സത്യൻ അത്തിക്കാട്സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് നയൻ‌താര കടന്നു വരുന്നത്. ഈയിടക്കാണ് തമിഴ് സിനിമയിലെ സംവിധായകനായ വിഘ്നേഷുമായി നയൻ താരയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെതും.

   

വിവാഹത്തിനുശേഷം ഇവർ നടത്തിയ വിദേശയാത്രകളുടെ ദൃശ്യങ്ങൾ വിക്കി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ കഴിഞ്ഞദിവസം നയൻതാരയുടെ അമ്മയായ ഓമന കുര്യനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വിക്കി പങ്കുവെച്ച പോസ്റ്റ്‌ ആണ് ആരാധകർക്കിടയിൽ വാർത്തയാവുന്നത്. ഈ ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്.

നയൻതാരയുടെ അമ്മയുടെ നെറുകിൽ ചുംബിച്ച് വിക്കി നിൽക്കുന്ന ചിത്രങ്ങൾ ആണ് പങ്കുവെച്ചിട്ടുള്ളത്. ഒപ്പം എന്റെ മറ്റൊരു അമ്മക്ക് പിറന്നാൾ ആശംസകൾ എന്നും കുറിച്ചിട്ടുണ്ട്. വികിക്ക് നയൻതാരയുടെ അമ്മയോടുള്ള സ്നേഹം ഇതിനു മുൻപും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. അമ്മായി അമ്മ ആയിട്ടല്ല സ്വന്തം അമ്മയായിട്ടാണ് ഓമന കുര്യനെ വിക്കി കാണുന്നത്. നിരവധി പേരാണ് ഓമന കുര്യനു പിറന്നാൾ ആശംസകളുമായി എത്തുന്നത്.

നയൻതാരക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല. എങ്കിലും വിക്കി വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയാറുണ്ട്.അത്തരത്തിൽ വിക്കി പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.നിരവധി ആരാധകർ ഉള്ള രണ്ടു വ്യക്തികൾ ആണ് വിക്കിയും നയൻ താരയും അതുകൊണ്ട് തന്നെ വിക്കി പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വിരൽ ആകാറു.ഇപ്പോൾ ഇരുവരുടെയും സ്നേഹത്തെ പ്രശംസിച്ചു നിരവധി പേരാണ് രംഗത് വരുന്നത്.