കേരളത്തിലെ താൻ താമസിച്ചിരുന്ന ലോഡ്ജിലെ ഓർമകളുമായി ചിയാൻ വിക്രം;അന്നത്തെ വലിയ ആഗ്രഹവും പറഞ്ഞു താരം.

തമിഴ് സിനിമ ലോകത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് വിക്രം. മലയാള സിനിമയിൽ നിന്നും ആരംഭിച്ച വിക്രം പിന്നീട് തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയായിരുന്നു. മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത ഒട്ടനവധി റോളുകൾ ചെയ്തു വിജയമാക്കിയ താരമാണ് വിക്രം. താരത്തിന് കേരളത്തിലും ഒരുപാട് ആരാധകരാണ് ഉള്ളത്. മലയാള സിനിമകളിൽ നായകനായും സഹനടനായും എല്ലാം തിളങ്ങിയ താരമാണ് വിക്രം. 2003 ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം താരത്തിന്റെ അഭിനയ മികവിന് അംഗീകാരമായി ലഭിച്ചു. വിക്രം മലയാളത്തിൽ വേഷമിട്ട സൈന്യം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.

   

ഇപ്പോൾ മണി രത്നത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായി ഒരുപാട് വലിയ താരനിര അണിനിരക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് പുന്നിയൻ സെൽവൻ. ഒരുപാട് വർഷങ്ങൾക്ക് ശേഷം താര റാണി ഐശ്വര്യ റായി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ മലയാളികളുടെ പ്രിയതാരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് എന്ന് പ്രത്യേകതയും ഈ ചിത്രത്തിനുള്ളതാണ്. ഇപ്പോൾ കഴിഞ്ഞദിവസം വിക്രം തിരുവനന്തപുരത്തെത്തിയപ്പോൾ പങ്കജ് ഹോട്ടലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഒരുകാലത്ത് തിരുവനന്തപുരത്ത് വലിയ സിനിമക്കാരെല്ലാം താമസിച്ചിരുന്ന ഹോട്ടലാണ് ഹോട്ടൽ പങ്കജ്. ഒരുപാട് താരപ്പകിട്ടുള്ള ഒരു ഹോട്ടൽ ആയിരുന്നു ഹോട്ടൽ പങ്കജ്. പിൽക്കാലത്ത് ഒരുപാട് ആഡംബര ഹോട്ടലുകൾ വന്നപ്പോൾ ഈ ഹോട്ടലിന്റെ പ്രൗഢി നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പങ്കജ് ഹോട്ടലിനെ പറ്റി വിക്രം പങ്കുവെച്ച ഓർമ്മകളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പുതിയ ചിത്രമായ പൊന്നിയൻ സെൽവന്റെ പ്രീ റിലീസ് ആഘോഷങ്ങൾക്കാണ് വിക്രം തിരുവനന്തപുരത്ത് എത്തിയത്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിക്കൊപ്പം ധ്രുവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഉണ്ടായ ഓർമ്മകളാണ് താരം പങ്കുവെച്ചത്. അന്ന് തിരുവനന്തപുരത്തെ ഒരു ചെറിയ ലോഡ്ജിലാണ് വിക്രം താമസിച്ചിരുന്നത്. അതേസമയം സൂപ്പർസ്റ്റാർ മമ്മൂട്ടി പങ്കജ് ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്.അന്ന് പങ്കജ് ഹോട്ടലിന്റെ മുന്നിലൂടെ നടക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു എന്നെങ്കിലും ഒരു വലിയ താരമായി പങ്കജ് ഹോട്ടലിൽ താമസിക്കുമെന്ന്. എന്നാൽ ഇപ്പോൾ ഞാൻ പങ്കജിനേക്കാൾ വലിയ ഹോട്ടലിൽ താമസിക്കുന്നുഎന്നാണ് വിക്രം പറഞ്ഞത്. തന്റെ കഠിനാധ്വാനവും കഷ്ടപ്പാടുമാണ് വിക്രം ആ വേളയിൽ ഓർത്തത്. ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് വിക്രം.