താര കല്യാണിന് ശസ്ത്രക്രിയ!എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് സൗഭാഗ്യ.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് താര കല്യാണിന്റേത്.താരാ കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മകളുടെ ഭർത്താവ് അർജുൻ സോമശേഖറും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വളരെ ഇഷ്ടമാണ്. കുടുംബത്തിലെ ഒരു വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇവർ കുറിക്കാറുണ്ട് ഒരുപാട് കാഴ്ചക്കാരാണ് ഇവരുടെ വീഡിയോകൾക്ക് ഉള്ളത്.

   

സൗഭാഗ്യയുടെ കുഞ്ഞ് സുദർശനയുടെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർക്ക്ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഈ ചാനൽ വഴി തങ്ങളുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം ഒരുപാട് ആരാധകരാണ് ഉള്ളതും. ഇപ്പോൾ താരാ കല്യാണിന്റെ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുന്നത്. താര കല്യാണിന്റെ ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വാർത്തകൾ ആണ് ഇവർ പങ്കുവെച്ചത്.

സൗഭാഗ്യയുടെ മകൾ സുദർശനയെ എടുത്ത് ഹോസ്പിറ്റൽ വേഷത്തിൽ കളിപ്പിക്കുന്ന താര കല്യാണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.ചിത്രത്തിന് താഴെയായി ഇങ്ങനെ ആണ് താരം കുറിച്ചത്. എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എത്രയോ ആളുകൾ. നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് തുണയാകട്ടെ. എന്നാണ് സൗഭാഗ്യ കുറിച്ചത്. ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുന്നതിനു മുൻപുള്ള ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിൽ താഴെ കമന്റുകളുമായി വരുന്നത്. എന്തുപറ്റിയെന്നും വേഗം സുഖം ആകട്ടെ എന്നുമാണ് പ്രേക്ഷകർ പറയുന്നത്.തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇവരെ പ്രേക്ഷകർ കാണുന്നത്.നിരവധി പേരാണ് ആശ്വാസവാക്കുകളുമായി സൗഭാഗ്യയുടെ അടുത്ത എത്തുന്നത്.