സഹോദരിക്ക് ഒരുപാട് ഉമ്മകളുമായി പ്രാർത്ഥന ഇന്ദ്രജിത്;ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്ത്. രണ്ടുപേരെയും ഒരുപോലെ മലയാളികൾക്ക് ഇഷ്ടമുള്ള താരങ്ങളാണ്. ഇവരുടെ രണ്ടു മക്കളിൽ മൂത്തമകളാണ് പ്രാർത്ഥന. പ്രാർത്ഥനയെ അറിയാത്ത മലയാളി പ്രേക്ഷകർ വളരെ ചുരുക്കം ആയിരിക്കും. സോഷ്യൽ മീഡിയകളിൽ അത്രയധികം സജീവമാണ് താരം. ഒരു പിന്നണി ഗായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വ്യക്തി ആണ് പ്രാർത്ഥന. കഴിഞ്ഞദിവസം ഉപരിപഠനത്തിനായി പ്രാർത്ഥന വിദേശത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

   

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. പ്രാർത്ഥനാ എവിടേക്കാണ് പോകുന്നത് എന്നും ഒക്കെയുള്ള ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകർ ചോദിച്ചിരുന്നു. പിന്നീടാണ് താരം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നു എന്ന് പറഞ്ഞത്. തന്റെ പ്രിയപ്പെട്ടവരെ എല്ലാം കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ആണ് പ്രാർത്ഥന അന്ന് പങ്കുവെച്ചത്. ഇതിന് പിന്നാലെ പൂർണിമയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

തന്റെ മകൾ പോകുന്നതിന്റെ വിഷമം മുഴുവനും പൂർണിമ പങ്കുവെച്ച ചിത്രത്തിൽ കാണാം. ഇപ്പോൾ പ്രാർത്ഥന പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. തന്റെ സഹോദരിയെ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനു താഴെ ഫോറെവർ ലവ് എന്നും പ്രാർത്ഥന കുറിച്ചിട്ടുണ്ട്. പ്രാർത്ഥന പോകുന്ന സമയത്ത് വീഡിയോ മുഴുവൻ പകർത്തിയത് നക്ഷത്ര ആയിരുന്നു. യുകെയിലേക്കാണ് ഉപരി പഠനത്തിനായി താരം പോയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്ടീവായ മറ്റൊരു താര കുടുംബവും ഇല്ല എന്ന് വേണം പറയാൻ. പൂർണിമയും ഇന്ദ്രജിത്തും പ്രാർത്ഥനയും നക്ഷത്രയും എല്ലാം സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവർ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറ്. പുതിയ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. നക്ഷത്രയേ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.