സ്വന്തം കാര്യം അന്വേഷിക്കാതെ അയൽപക്കത്തെ കാര്യങ്ങൾ അന്വേഷിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത്…

രാവിലെ തന്നെ അയാൾ ഉണർന്നു വരുമ്പോൾ ഭാര്യ മീന ആരെയോ കുറ്റം പറയുന്നത് കേട്ടു. അല്ലെങ്കിലും അവൾക്ക് ആരെയെങ്കിലും കുറ്റം പറയാതെ ഒരു നിമിഷമെങ്കിലും ഇരിക്കാൻ സാധിക്കുകയില്ല. എന്താണ് കാര്യം എന്ന് അന്വേഷിക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ വായിലിരിക്കുന്നത് തന്റെ നേരെയായി. പിന്നെ അവൾ തുടർന്നു. തെക്കേലെ ശാന്തയുടെ മോൻ ഒരു അനാഥ പെണ്ണിനെ കെട്ടാൻ പോകുന്നു.

   

അവർക്ക് അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞ് സന്തോഷിക്കുകയാണ് അവൾ. അല്ലെങ്കിലും മറ്റുള്ളവരുടെ കുറ്റം കുറവും കണ്ടുപിടിക്കാൻ അവൾ മിടുക്കിയാണ്. അവൾ അവരെ പറ്റി കുറ്റം പറയാനായി തുടങ്ങി. അപ്പോഴാണ് വീട്ടിലെ കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ ചെന്ന് തുറന്നു നോക്കിയതും ശാന്തേട്ടത്തിയായിരുന്നു അത്. അവരെ കണ്ടതും മീനയുടെ രീതിയങ്ങ് മാറി. ശാന്തേട്ടത്തി നിങ്ങളോ. നിങ്ങളെ കുറിച്ചാണ് ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഈ നാട്ടിൽ നിങ്ങളെപ്പോലൊരു നല്ല സ്ത്രീ വേറെയില്ല എന്ന് തുടങ്ങിയ അവരെ പുകഴ്ത്തി കൊണ്ടായി സംസാരം. ഇത് സിനിമയിലെ നാടകത്തിലോ ആയിരുന്നെങ്കിൽ ഇവൾ മികച്ച നടിയായേനെ എന്നു വരെ തോന്നിപ്പോയി. അത്ര തള്ളി മറിക്കുകയായിരുന്നു ശാന്തേട്ടത്തിയെ. പിന്നെ ശാന്തേട്ടത്തി മനസമ്മതം ക്ഷണിക്കുകയായിരുന്നു. സാജന്റെ മനസ്സമ്മതമാണ്. പെൺകുട്ടി അനാഥയാണ്.

എന്റെ അനുജത്തി കന്യാസ്ത്രീയാണ്. അവൾ പറഞ്ഞ കുട്ടിയാണ് ഇത്. നല്ല മാലാഖ പോലൊരു മകളാണ്. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും ഇല്ലാതെ പിന്നെയാണല്ലോ കുഞ്ഞുങ്ങൾ ഉണ്ടായത്. കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകിയപ്പോൾ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആയി തീരുമാനിച്ചതാണ്. അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന വാർത്ത അറിഞ്ഞത്. അപ്പോൾ തീരുമാനിച്ചതാണ് മകനുവേണ്ടി കല്യാണം ആലോചിക്കുമ്പോൾ ഒരു അനാഥ കുഞ്ഞിനെ കെട്ടു എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.