തങ്ങളുടെ സർവ്വ സമ്പത്തും ദാനമായി നൽകി ഭിക്ഷയ്ക്ക് ഒരുങ്ങി ഒരു സമ്പന്ന കുടുംബം…

ഗുജറാത്ത് സ്വദേശിയായിരുന്ന ബാവേഷ് ബണ്ടാരി ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് ഭാര്യയ്ക്കും ഒരുപാട് സമ്പത്ത് ഉണ്ടായിരുന്നു. ഇവർക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. ഇവരുടെ മൂത്തമകൾ 19 വയസുള്ളപ്പോൾ സന്യാസം സ്വീകരിക്കുകയാണ് ഉണ്ടായത്. അതിനുശേഷം ഇവരുടെ 16 വയസ്സുള്ള മകനും സന്യാസം സ്വീകരിച്ചു. ഇതേ തുടർന്ന് തങ്ങളുടെ മക്കളുടെ പാദ പിന്തുടരാൻ ഈ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

   

അങ്ങനെ തങ്ങളുടെ മക്കളോട് പോലെ സർവ്വസ്വത്തുക്കളും ഉപേക്ഷിച്ച് എല്ലാ ലൗകിക സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഭിക്ഷാടനം മാതൃകയായി സ്വീകരിക്കുകയും എല്ലാ സമ്പത്തും പാവങ്ങൾക്കായി നൽകാനായും തീരുമാനിച്ചു. അങ്ങനെ ഇവരുടെ 200 കോടിയിലധികം വരുന്ന സമ്പാദ്യം മുഴുവൻ പാവങ്ങൾക്കായി വാരിവിതറി കൊടുക്കുകയായിരുന്നു. കൂടാതെ ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്ന ഭൂമി മുഴുവൻ പാവങ്ങൾക്ക് വീട് വയ്ക്കാനായി.

നൽകുകയും ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള വാഹനങ്ങൾ പോലും ഇവർ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ജൈന മതപ്രകാരം ഇവർ പാദരക്ഷകൾ വരെ ഉപേക്ഷിച്ച് നഗ്നപാതരായി തുടരാനായി തുടങ്ങി. തങ്ങളുടെ സർവ്വസ്വത്തുക്കളും ഉപേക്ഷിച്ച ഭാവേഷ് ബണ്ടാരിയും ഭാര്യയും സന്യാസമാർഗ്ഗം സ്വീകരിക്കുകയും ദീക്ഷ സ്വീകരിച്ച് അവർ പിന്നീട് അവരുടെ കൈവശം യാതൊരുവിധത്തിലുള്ള പണവും ശേഖരിച്ചുവയ്ക്കാതെ തന്നെ വേണ്ടുന്നത് ഭിക്ഷ യാചിച്ചു ഭക്ഷിക്കുകയും.

ദാരിദ്ര്യത്തിന്റെ വസ്ത്രം സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ വസ്ത്രം വളരെയധികം പഴകി നാശമായി പോകുമ്പോൾ മറ്റുള്ളവരോട് യാചിച്ച പഴകിയ വസ്ത്രങ്ങൾ വാങ്ങി അവർ ധരിക്കുമായിരുന്നു. അതുപോലെ തന്നെ ഇവരുടെ കൈവശം ചെറുപ്രാണികൾക്ക് പോലും യാതൊരുവിധത്തിലുള്ള വേദനയും ഉണ്ടാകാതിരിക്കേണ്ടതിന് വളരെ സോഫ്റ്റ് ആയ ഒരു ബ്രഷും കൂടാതെ കിടക്കുന്നിടം വൃത്തിയാക്കുന്നതിനായി ഒരു ചൂലും ഒരു വടിയും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.