മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹം ആരും കാണാതെ പോവല്ലേ…

പ്രകൃതിയുടെ തുലനാവസ്ഥ നിലനിർത്തുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്ന കൂട്ടരാണ് മൃഗങ്ങളും പക്ഷികളും. എന്നാൽ തീർത്തും അവഗണനയുടെ മുൾമുനയിലാണ് ഇന്ന് മൃഗങ്ങളും പക്ഷികളും നിലനിൽക്കുന്നത്. ഓരോരുത്തർക്കും പറ്റുന്ന രീതിയിലെല്ലാം ഓരോ മനുഷ്യരും മൃഗങ്ങളെ ഉപദ്രവിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ സ്നേഹം കൊടുത്താൽ മനുഷ്യരേക്കാൾ കൂടുതൽ തിരിച്ചു സ്നേഹിക്കുന്ന ഒരു വർഗ്ഗമാണ് ഇവർ.

   

തായ്‌ലാൻഡിലെ ഒരു കാട്ടിലാണ് ഈ സംഭവം നടക്കുന്നത്. കാട്ടിൽ പരിക്കേറ്റ ഒരു മാനിനെ പരിചരിക്കാനായി ഒരു ഡോക്ടർ അവിടെ എത്തുകയാണ്. ആ ഡോക്ടർമാനിനെ പരിചരിച്ചുകൊണ്ടിരിക്കവേ ഒരു കൊമ്പൻ അദ്ദേഹത്തിന് നേരെ പാഞ്ഞെടുക്കുകയും ഉണ്ടായി. കൂടെയുണ്ടായിരുന്ന എല്ലാവരും വളരെ പെട്ടെന്ന് തന്നെ പരിഭ്രമിച്ചു. എന്നാൽ വളരെ പെട്ടെന്ന് കുതിച്ചു പാഞ്ഞു വന്ന ആ കൊമ്പൻ ആ ഡോക്ടറുടെ അരികിലെത്തുകയും അവിടെനിന്ന് അദ്ദേഹത്തെ തുമ്പിക്കൈ കൊണ്ട് തലോടുകയും ചെയ്തു.

ആ ഡോക്ടർ തിരിച്ചും കൊമ്പനെ തലോടുകയും അവനെ കെട്ടിപ്പിടിച്ച് തുരുതുരെ ചുംബിക്കുന്നതും കണ്ടു കൂടെ നിന്നിരുന്നവർ അമ്പരന്നു പോയി. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും തന്നെ മനസ്സിലായില്ല. ഇരുവരുടെയും സ്നേഹപ്രകടനങ്ങൾക്ക് ശേഷം ആ ഡോക്ടർ സംസാരിക്കാനായി ആരംഭിച്ചു. 12 വർഷങ്ങൾക്കു മുമ്പ് ആ കാട്ടിൽ വച്ച് കണ്ടതായിരുന്നു ആ കൊമ്പനെ ആ ഡോക്ടർ. വനപാലകരുടെ നിർദ്ദേശപ്രകാരം ആ കൊമ്പനെ പരിചരിക്കാൻ വന്നതായിരുന്നു അന്ന് ആ ഡോക്ടർ.

അന്ന് അവനെ സ്ലീപ്പിങ് സിഗ്നസ് എന്നൊരു അസുഖം ഉണ്ടായിരുന്നു. മരണത്തിൻറെ വക്കോളം എത്തിയിരുന്ന അവനെ വളരെകാലം അദ്ദേഹം പരിചരിക്കുകയുണ്ടായി. നാളുകളുടെ പരിചരണത്തിനു ശേഷം അവൻ സുഖം പ്രാപിക്കുകയും കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തന്നെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആ ഡോക്ടറെ 12 വർഷങ്ങൾക്കിപ്പുറവും ആ കൊമ്പൻ മറന്നില്ല. വളരെ അകലെ നിന്ന് തന്നെ അവൻ അദ്ദേഹത്തെ തിരിച്ചറിയുകയാണ് ഉണ്ടായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.