ധ്വനി മോളുടെ നൂലുകെട്ടു ചടങ്ങിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച യുവാവും മൃദുലയും.

മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത താരതമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഇവരെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരും കാണാറ്. ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇരുവരും പങ്കുവെക്കാറുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയ വ്യക്തികളാണ് രണ്ടുപേരും. ഇരുവരും ഈയടുത്ത് തങ്ങൾക്ക് കുഞ്ഞു പിറന്ന സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.മൃദ്വാ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറ്.

   

വലിയ കാഴ്ചക്കാരാണ് ഇവരുടെ വീഡിയോകൾക്ക് ഉള്ളത്.മൃദുല ഗർഭിണി ആയതുമുതൽ അമ്മയാകാൻ പോകുന്ന തയ്യാറെടുപ്പുകൾ എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു. ആശുപത്രിയിൽ വച്ച് മൃദുലയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നതും ഡെലിവറിക്ക് കയറുന്നതിനു മുൻപുള്ള വീഡിയോയും എല്ലാം വലിയ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞു ജനിച്ച സന്തോഷം ഇവർ പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖം ഇവർ വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോൾ വിശേഷദിവസം ഇവരുടെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്ഇരുവരും.മകളുടെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളാണ് യൂട്യൂബ് ചാനൽ വഴി ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽഇവർ പങ്കുവെച്ചിരുന്നു.ധ്വനി എന്നാണ് കുഞ്ഞിന് ഇവർ പേരു നൽകിയിരിക്കുന്നത്. ഇപ്പോൾ നൂലുകെട്ടിന്റെ കൂടുതൽ ചിത്രങ്ങളാണ് യൂട്യൂബ് ചാനൽ വഴി ഇവർ പങ്കുവെച്ചിരിക്കുന്നത്. ഒരു പാട്ടിന്റെ പശ്ചാത്തലത്തിലാണ് മൂന്നു പേരും ചേർന്ന് വിഡിയോയിൽ വന്നിരിക്കുന്നത്.

ഒരുപാട് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ധ്വനി മോളെ കാണാൻ വളരെ സുന്ദരി ആയിട്ടുണ്ട് എന്നും എല്ലാവിധ ഐശ്വര്യങ്ങളും മകൾക്ക് ലഭിക്കട്ടെ എന്നും ആരാധകർ പറഞ്ഞു. കുഞ്ഞിന്റെ കാതിൽ ധ്വനി എന്ന് മൂന്നു തവണ യുവ വിളിക്കുന്നതും വിഡിയോയിൽ ഉണ്ട്. മൃദുവ വ്ലോഗ്സിന്റെ ആരാധകർ വളരെ ആകാംക്ഷയിൽ ആണ് ഇവരുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നത്. ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചതിന്റെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ.