കുതിരപുറത്ത് സവാരിയുമായി ആൻ അഗസ്റ്റിൻ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ആൻ അഗസ്റ്റിൻ. ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമ രംഗത്തേക്ക് കടന്നു വന്നത്. ഇതിനുശേഷം കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ള എങ്കിലും ആദ്യ ചിത്രത്തിലെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.
ഒരു ഇടവേളക്കുശേഷം വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് പുതിയ ചിത്രങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. അത്തരത്തിൽ പങ്കുവെച്ച് ഒരു വ്യത്യസ്തമായ ചിത്രമാണ് പ്രേക്ഷകർക്കിടയിൽ താരംഗമാവുന്നത്.
കുതിരസവാരി നടത്തുന്ന ചിത്രങ്ങളാണ് ആൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുതിരപ്പുറത്തിരുന്ന് സവാരി ചെയ്യുന്നതും കുതിരയെ ഓമനിക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്.
ഇപ്പോഴും എൽസമ്മ എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് പ്രേക്ഷകർ ആനിനെ വിളിക്കാറ്. കുതിര സവാരി അധ്യായങ്ങൾ എന്ന ഹാഷ് ടാഗോഡ് കൂടി ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ് ഇപ്പോൾ.ഒപ്പം താരത്തിന്റെ പുതിയ ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
View this post on Instagram