അപ്പുപ്പനോടും അമ്മുമ്മയോടും ഒപ്പം അടിച്ചുപൊളിച്ചു നില ബേബി;ചിത്രങ്ങൾ പങ്കുവെച്ചു പേർളി മാണി .
ഒരു അഭിനേത്രി ആയും അവതാരികയായും യൂട്യൂബറായും എല്ലാം നിറഞ്ഞുനിൽക്കുന്ന താരമാണ് പേർളി മാണി. മഴവിൽ മനോരമ അവതരിപ്പിച്ചഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരികയായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് പേർളി മാണി. അതിനു പിന്നാലെയാണ് ബിഗ് ബോസ് എന്ന മലയാളത്തിലെ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോയിലേക്ക് താരം കടന്നുവരുന്നത്. ഇതിനുശേഷം പേർളി മലയാളി പ്രേക്ഷകരുമായി ഒന്നുകൂടി അടുക്കുകയായിരുന്നു.
ഇതേ ഷോയിലെ മറ്റൊരു കണ്ടസ്റ്റന്റ് ആയ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.ഇവരുടെ കുഞ്ഞിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. ഇപ്പോൾ പേർളി മാണിയെക്കാളും ആരാധകരുള്ള വ്യക്തിയാണ് നില മോൾ. കുഞ്ഞു താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്.
പേർളിയുടെ കുടുംബത്തെ പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാര്യങ്ങളെല്ലാം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറ്. പേർളി മാണിയുടെ ഗർഭകാലം മുതൽ എല്ലാ വിശേഷങ്ങളും താരം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരുന്നു. ഇവരുടെ യൂട്യൂബ് ചാനലിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
നില മോൾ പേർളിയുടെ അമ്മയും അച്ഛനുമൊത്ത് കളിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലാസ് ഡേ അറ്റ് ആലുവ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേർളി നൽകിയ അടിക്കുറിപ്പ്. ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ആയി എത്തുന്നത്. നില മോളെ കാണാൻ എന്തൊരു ക്യൂട്ട് ആണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രമാണ്സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
View this post on Instagram