കലാതിലകം ആയതിന്റെ ഓർമ്മകൾ പങ്കുവെച്ച് നവ്യ നായർ. പ്രേക്ഷകർ തിരഞ്ഞത് നവ്യയുടെ ഒപ്പം ഉള്ള പയ്യനെ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലമണിയായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. കലോത്സവ വേദികളിൽ നിന്നും ആണ് സിനിമ രംഗത്തേക്ക് നവ്യ വരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച നവ്യ മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവെച്ച് ഒരു ചിത്രമാണ്.

   

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ കലാതിലകം നേടിയതിന്റെ പത്രവാർത്തയുടെചിത്രമാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറം നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കലാതിലകം ആയപ്പോൾ ഉള്ള എന്റെ പഴയ ഓർമ്മകൾ. അന്ന് എന്റെ പേര് ധന്യ എന്നായിരുന്നു. മാതൃഭൂമി പത്രത്തിനു ഇത് അയച്ചുതന്ന എന്റെ സുഹൃത്തിനും നന്ദി. ഇതായിരുന്നു നവ്യ പങ്കുവെച്ച ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

നിരവധി പേരാണ് വർഷങ്ങൾക്കിപ്പുറം പഴയ നവ്യയുടെ ചിത്രം കണ്ടതിനു സന്തോഷം പ്രകടിപ്പിച്ച എത്തിയത്. എന്നാൽ പ്രേക്ഷകർ തിരഞ്ഞത് നവ്യയുടെ അപ്പുറത്തുള്ള ആളെ ആയിരുന്നു. നവ്യക്കൊപ്പം പത്രവാർത്തയിൽ തിളങ്ങി നിൽക്കുന്ന കലാപ്രതിഭ ആയ ഗോപി കൃഷ്ണനെ കുറിച്ച് ആയിരുന്നു സോഷ്യൽ മീഡിയ തിരക്കിയത്. ഗോപി കൃഷ്ണൻ ഇപ്പോൾ എവിടെ ആണെന്ന് ആയിരുന്നു സോഷ്യൽ മീഡിയ പ്രേക്ഷകർ തിരക്കിയത്.

അതിനുള്ള ഉത്തരവും ലഭിച്ചു. ഗോപീകൃഷ്ണൻ ഇപ്പോൾ തിരുവനന്തപുരത്ത് വേദ മ്യൂസിക് ബാൻഡ് എന്ന ബാൻഡിൽ വർക്ക് ചെയ്യുകയും സംഗീതം പഠിപ്പിക്കുന്നുമുണ്ട്. ഇപ്പോൾ ഗോപീകൃഷ്ണൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഏതായാലും നവ്യയുടെ പോസ്റ്റ്‌ കാരണം മറ്റൊരു കലാകാരനെ കൂടിയാണ് മലയാളികൾ തിരിച്ചറിഞ്ഞത്. ഈ സന്തോഷത്തിൽ ആണ് ഗോപി കൃഷ്ണനും.