ഭൂമിയിലെ ഏറ്റവും മധുരമുള്ള വാക്ക്. ഏവരും വിളിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പേര്. അമ്മ…

എടാ നീ അങ്ങനെ ആദ്യമായി ഒരു സീൻ നേരിട്ട് കാണാൻ പോവുകയാണല്ലോ എന്ന കൂട്ടുകാരൻറെ വാക്ക് കേട്ടപ്പോൾ ഒരു കുത്ത് വെച്ചുകൊടുക്കാൻ ആണ് ജെറിക്ക് തോന്നിയത്. അവൻ കൂട്ടുകാരനെ പറഞ്ഞുതുരുത്തി. ഏറ്റവും ഭയാനകമായ ഒരു നിമിഷമാണ് അത്. ഒരിക്കലും ആർക്കും അനുഭവിക്കാൻ പറ്റാത്ത അത്ര വേദനയുള്ള ഒരു സമയം. നഴ്സിംഗ് പഠനത്തിന് ചേരുമ്പോൾ പെൺകുട്ടികൾ മാത്രം കൂടുതലായി തെരഞ്ഞെടുക്കുന്ന ഈ കോഴ്സ് ജറി തെരഞ്ഞെടുക്കാൻ കാരണം വളരെ പെട്ടെന്ന് ഒരു ജോലി ലഭിക്കുക എന്നതായിരുന്നു.

   

എന്നാൽ നഴ്സിങ്ങിനെ ആൺകുട്ടികൾ വളരെ കുറവ് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രാക്ടിക്കലിനു വേണ്ടി ഓരോ അധ്യാപകർ പല വിദ്യാർത്ഥികളെയും പല വിഭാഗങ്ങളായി തിരിച്ച് ഓരോ ആശുപത്രിയിൽ കൊണ്ട് ചെന്ന് ഇറക്കുമായിരുന്നു. അങ്ങനെ ജെറിക്ക് കിട്ടിയത് അത്യാവശ്യ തരക്കേടില്ലാത്ത ഒരു ഉന്നത ആശുപത്രിയിലാണ്. അവിടെ ചെന്നപ്പോൾ ആശുപത്രിയിലെ ലേബർ റൂമിന് മുൻപിലായി ഒരുപാട് കാഴ്ചകൾ അവനെ.

കാത്തിരിക്കുന്നുണ്ടായിരുന്നു. പണക്കാരൻ എന്നോ പാവപ്പെട്ടവനോ എന്നുള്ള വേർതിരിവില്ലാതെ എല്ലാവരും ഒരു നൈറ്റിയും വയറിന് മുകളിലായി ഒരു തോർത്തും വെറുതെ അലക്ഷ്യമായി ഇട്ടുകൊണ്ട് തെക്കുവടക്കു നടക്കുന്നു. ആർക്കും മേക്കപ്പ് ഇല്ല ആടയാഭരണങ്ങൾ ഇല്ല. ചിലരെല്ലാം വെറുതെ കഴുത്തിൽ ഒരു കൊന്ത മാത്രം ഇട്ടിരിക്കുന്നു. മറ്റു ചിലരാകട്ടെ വയറും തടവിക്കൊണ്ട് തെക്കുവടക്ക് അലക്ഷ്യമായി നടക്കുന്നു. അവരുടെ മാതാപിതാക്കൾ ആകട്ടെ എന്തെന്നില്ലാത്ത പരിഭ്രമത്തിൽ കുത്തിയിരിക്കുന്നു.

ചില ഭർത്താക്കന്മാർ ഒരു മൂലയ്ക്ക് ചെന്നിരുന്ന് പുകവിടുന്നു. ചില കുഞ്ഞു കണ്ണുകൾ അവരുടെ അമ്മമാരെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ചില അമ്മമാർ ആകട്ടെ തങ്ങൾ ആദ്യമായി അമ്മൂമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഒരു ലേബർ റൂമിനെ മുൻപിലായി കാണാൻ ഉണ്ടായിരുന്നത് ഇതെല്ലാം ആയിരുന്നു. ഈ കാഴ്ചകൾക്കെല്ലാം ഒടുവിൽ ജെറി ലേബർ റൂമിനെ അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.