തെരുവ് നാടകത്തിനിടയിൽ ചാടി വീണ നായ ആ നായകനോട് ചെയ്തത് കണ്ടു ജനങ്ങൾ ഞെട്ടി

മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ. ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായക്ക് തന്നെ കൊടുക്കണം അത് മരിക്കുവോളം അതിന് നമ്മോട് നന്ദി ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തുർക്കിയിൽ നടന്ന ഒരു സംഭവമാണ്. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു. ഒരുപാട് പേർ അത് കാണാൻ ചുറ്റും കൂടിയിട്ടുണ്ട്.

   

നാടകം ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ അതിലെ നായകൻ കുതിരപ്പുറത്തുനിന്നു വീണ് വേദന കൊണ്ട് പുളയുന്ന രംഗമുണ്ടായിരുന്നു. ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത്. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെ നിന്നോ ഒരു തെരുവ് നായ ഓടിയെത്തി. അദ്ദേഹത്തെ നക്കാനും മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിച്ചവർക്ക് എതിരെ കുരയ്ക്കാനും തുടങ്ങി.

ആ നായ നായകനെ സംരക്ഷിക്കാൻ നിൽക്കുകയാണ് അയാൾ ചാടി എഴുന്നേറ്റു. ചുറ്റുമുള്ളവർക്ക് ഒന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. നാടകം മുടങ്ങി കാര്യം മനസ്സിലായ നായകൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ്.

ഇത് എന്റെ നായയല്ല. ഞാനിവിടെ വന്നപ്പോഴാണ് ഇതിനെ കണ്ടത് ഞാൻ കഴിച്ച ആഹാരത്തിൽ നിന്ന് ഒരു പങ്ക് ഇവന് കൊടുക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്തു. അതുകൊണ്ടാണ് എനിക്ക് അപകടം പറ്റിയെന്ന് കരുതി ഇവൻ ചാടി വന്നത്. തുടർന്ന് വീഡിയോ കാണുക.