മകളുടെ വിവാഹം നടത്താൻ ഗതിയില്ലാതെ നിന്ന പിതാവിന്റെ അടുക്കലേക്ക് ദേവദൂതനെ പോലെ ഒരാൾ വന്നു…

തന്റെ മകളുടെ വിവാഹത്തിന് വസ്ത്രം എടുക്കാനായി ഒരു വലിയ ടെക്സ്റ്റൈൽസിലേക്ക് വന്നതായിരുന്നു അയാൾ. കൂടെ ഭാര്യയും മകളുമുണ്ട്. കയ്യിൽ വിദേശത്ത് പോയി പണിയെടുത്ത് മിച്ചം പിടിച്ചുണ്ടായിരുന്ന അല്പം പണം ഉണ്ടായിരുന്നു. ആ പണംകൊണ്ടാണ് മകൾക്ക് വേണ്ടി വസ്ത്രം വാങ്ങാനായി വന്നിരിക്കുന്നത്. വിവാഹ വസ്ത്രങ്ങളെല്ലാം വരന്റെ വീട്ടുകാർ എടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എന്തെങ്കിലും മകൾക്കു വേണ്ടി താനും വാങ്ങേണ്ടതല്ലയോ എന്നോർത്ത് മകൾക്ക് ഇഷ്ടപ്പെട്ട വസ്ത്ര വാങ്ങാൻ വന്നതായിരുന്നു.

   

ആ പിതാവ്. എന്നാൽ സെയിൽസ് ഗേൾ കാണിക്കുന്ന തുണികളുടെ എല്ലാം പൈസ കണ്ട് അയാളുടെ ഹൃദയം നുറുങ്ങിപ്പോയി. അയാൾ തന്റെ ബാഗിലേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവർ കാണിക്കുന്ന വസ്ത്രങ്ങളുടെ വില നൽകാൻ തന്റെ ബാഗിലുള്ള പണം തികയാതെ വരും എന്ന സത്യം അയാൾ മനസ്സിലാക്കി. മകളും ഏറെ സങ്കടത്തോടെയാണ് നിൽക്കുന്നത്. ഇതിലും കുറഞ്ഞതില്ലേ എന്ന് ഭാര്യ ലത അവരോട് ചോദിക്കുമ്പോൾ മകൾ ഇനി തനിക്ക് വസ്ത്രം ഒന്നും വേണ്ട എന്ന് പറഞ്ഞ് ഏറെ ദുഃഖിച്ചു.

അങ്ങനെ വീണ്ടും വീണ്ടും കുറഞ്ഞ വിലയ്ക്കുള്ള തുണികൾ കാണിച്ചു കൊടുക്കുമ്പോഴും അവരുടെ കയ്യിൽ അതിനുള്ള പണം ഒന്നും തികയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴായിരുന്നു മറ്റൊരു സെയിൽസ് ഗേൾ അങ്ങോട്ടേക്ക് വന്നത്. അവിടെ ഉണ്ടായിരുന്നസ്ത്രീയുടെ ചെവിയിൽ അവർ എന്തോ പറയുന്നത് കേട്ടു. അപ്പോൾ അവർ ഇവരോട് പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല നിങ്ങൾക്ക് പറ്റിയ വസ്ത്രങ്ങൾ ഞങ്ങളിപ്പോൾ കൊണ്ടുവരാമെന്ന്. അതിനുശേഷം അവർ വളരെ നല്ല ഒരുപാട് വസ്ത്രങ്ങൾ അങ്ങോട്ടേക്ക് കൊണ്ടുവന്നു വച്ചു.

അത് കണ്ടതും അയാൾക്കും ഭാര്യക്കും മകൾക്കും ഏറെ അത്ഭുതമാണ് ഉണ്ടായത്. വളരെ തുച്ഛമായ വിലയിലുള്ള വസ്ത്രങ്ങൾ. അതും ഒട്ടും മോശമല്ലാത്ത വസ്ത്രങ്ങൾ. വഴിയരികിൽ കൂട്ടിയിട്ട് വിൽക്കുന്ന വസ്ത്രങ്ങൾക്ക് പോലും ഇതിനേക്കാൾ വിലയുണ്ടാകും. അത്രയേറെ നല്ല വസ്ത്രങ്ങൾക്ക് ഇത്ര കുറഞ്ഞ വില വാങ്ങിയാൽ ഇയാൾക്ക് എങ്ങനെ മുതലാകുമെന്ന് അയാൾ ചിന്തിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.