ഒഴിവുസമയം അമ്മയ്ക്കൊപ്പം ആഘോഷമാക്കി ഋതുമന്ത്ര!ഹിമാചൽ ചിത്രങ്ങൾ പങ്കുവെച്ച് താരം.

ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ഋതു മന്ത്ര. തന്റെ ശക്തമായ നിലപാടുകളിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ഋതു. ഷോയുടെ അവസാനഘട്ടം വരെ വളരെ ശക്തമായി തന്നെ നിൽക്കാൻ താരത്തിനായി. ഒരുപാട് സിനിമകളിൽവേഷമിട്ടിട്ടുള്ളതാരമാണ് ഋതു മന്ത്ര. എങ്കിലും പ്രേക്ഷകർക്കിടയിലേക്ക് പ്രിയങ്കരിയായി വന്നത് ബിഗ് ബോസ് എന്ന ഷോയിലൂടെയാണ്.

   

ഒരു മോഡൽ ആയി തിളങ്ങിനിൽക്കുന്ന താരമാണ് ഋതു. ബിഗ്ബോസ് ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും തിളങ്ങിനിൽക്കുന്ന താരമാണ് ഋതു. സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറ്. ഇത്തരത്തിൽ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്. ഹിമാചലിലെ ജോഗിനി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്.

താരം പങ്കുവെച്ചത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽഈ വീഡിയോ പകർത്തിയത് അമ്മയാണ്. ഇപ്പോൾ ഒഴിവു സമയം അമ്മക്കൊപ്പം അടിച്ചുപൊളിക്കുകയാണ് ഋതുമന്ത്ര. ഹിമാചൽ ഒരു സ്വപ്നം പോലെ തോന്നുന്നുഎന്നാണ് തന്റെ വീഡിയോക്ക് താഴെ താരം കുറിച്ചത്. ബിഗ് ബോസ് പരിപാടിക്ക് ശേഷം ജീവിതം മാറിമറിഞ്ഞ വ്യക്തികളിൽ ഒരാളാണ് ഋതുമന്ത്ര.

ഷോയിലെ വിന്നർ ആയില്ലെങ്കിലും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഋതുമന്ത്ര. വ്യത്യസ്ത ഗെറ്റപ്പുകളിലൂടെ ഫോട്ടോഷോട്ടുകൾ പങ്കുവെക്കുന്ന താരമാണ് ഋതു. ഇപ്പോൾ താരം പങ്കുവെച്ച് ഈ വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത്.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)