വോയിസ്‌ ഓഫ് സത്യനാഥൻ ലൊക്കേഷൻ ചിത്രവുമായി ദിലീപ്!ആളാകെ മാറിപ്പോയെന്നു ആരാധകർ.

മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന പേര് ലഭിച്ച താരമാണ് ദിലീപ്.മിമിക്രി വേദികളിൽ നിന്നും കടന്നു വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തി ആണ് ദിലീപ്. ഹാസ്യം കയ്കാര്യം ചെയ്യുന്ന നായകന്മാരിൽ വളരെ മുന്നിൽ ആണ് ദിലീപ്. അതുകൊണ്ട് തന്നെ ദിലീപ് ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് മലയാളികൾ നൽകാറുള്ളത്.ഇന്നും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ചിത്രങ്ങൾ ആണ് ദിലീപിന്റെയായി ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി ആരാധകർ ഉള്ള വ്യക്തി കൂടി ആണ് ഇദ്ദേഹം.

   

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സിനിമയിൽ അത്രകണ്ടു സജീവമല്ല ദിലീപ്.ഇപ്പോൾ പുതിയ ചിത്രങ്ങളുമായി ശക്തമായി തിരിച്ചു വരവിനു ഒരുങ്ങുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ താരംഗമാകുന്നത് ഇദ്ദേഹത്തിന്റെ ഒരു ചിത്രമാണ്. റാഫി സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ദിലീപ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.

ജോജു ജോർജ് വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിൽ ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. വലിയ പ്രതീക്ഷയിലാണ് ദിലീപ് ആരാധകർ മുഴുവൻ. മലയാള സിനിമയുടെ ജനപ്രിയനായകന്റെ മികച്ച തിരിച്ചുവരവ് തന്നെയായിരിക്കുംഈ പുതിയ ചിത്രം എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

കൂടുതലും കുടുംബ പ്രേക്ഷകർ ആണ് ദിലീപിന്റെ ആരാധകർ. കൊച്ചു കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ഒരുപോലെ ഇഷ്ട്ടമുള്ള ചിത്രങ്ങൾ ആണ് ദിലീപിന്റേത്. തങ്ങളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം ഓണ സദ്യ കഴിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങൾ വൈറൽ ആയിരുന്നു.

 

View this post on Instagram

 

A post shared by Dileep (@dileepactor)