ഹൃദയം ടീമിൽ വീണ്ടും ഒരു സന്തോഷ വാർത്ത! ചിത്രത്തിലെ താരങ്ങൾ അഞ്‌ജലിയും ആദിത്യനും വിവാഹിതരാകാൻ പോകുന്നു.

മലയാളികൾ മുഴുവനും ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരുപാട് ആരാധകരാണ് ഉള്ളത്. വലിയ വിജയമാണ് ഈ ചിത്രം തീയറ്ററുകളിൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിശ്ചയ ചടങ്ങ് സോഷ്യൽ മീഡിയകളിൽവലിയ ആഘോഷമായിരുന്നു.

   

ഇതിനു പിന്നാലെ ഹൃദയം ടീമിൽ നിന്നും പുതിയ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഹൃദയം സിനിമയിലെ രണ്ടു താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നതിന്റെ സന്തോഷമാണ് ഇവർ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിലെ സെൽവി ആയി മലയാളികളുടെ മനസ്സ് കീഴടക്കിയ അഞ്ജലിയും ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനും ഒന്നിക്കാൻ പോകുന്നതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

ഒട്ടനവധി പുതുമുഖങ്ങൾ പിറവിയെടുത്ത സിനിമയാണ് ഹൃദയം. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഒരു അഭിനേതാവ് മാത്രമല്ല ആദിത്യൻ സംവിധായക രംഗത്തും കഴിവ് തെളിയിച്ച ആളാണ്‌ ആദിത്യൻ ചന്ദ്രശേഖർ. ആവറേജ് അമ്പിളി എന്ന വെബ് സീരീസ് ആദിത്യൻ തിരക്കഥ രചിച്ച സംവിധാനം ചെയ്തതാണ്.

ഇതു കൂടാതെ പ്രേക്ഷകരുടെ ഇഷ്ട ചാനൽ ആയ കരിക്കിന്റെ ഒരു വെബ് സീരിസിലും വളരെ മികച്ച ഒരു കഥാപാത്രം ആദിത്യൻ ചെയ്തിട്ടുണ്ട്. ഹൃദയം ടീമിൽ നിന്നും ഒരുപാട് സന്തോഷം വാർത്തകൾ ആണ് എത്തിച്ചേരുന്നത്.ഇതുപോലെ പ്രേക്ഷകരുടെ മനസ്സു നിറചിരിക്കുകയാണ് പുതിയ വാർത്തകളും.സിനിമയിലെ രണ്ടു മികച്ച അഭിനേതാക്കൾ ഒന്നിക്കുന്നതിന്റെ സന്തോഷത്തിൽ ആണ് സോഷ്യൽ മീഡിയ മുഴുവൻ.