ഒടുവിൽ തന്റെ ആഗ്രഹം സാധിച്ച് അപർണ ബാലമുരളി!സന്തോഷവാർത്ത പങ്കുവെച്ച് താരം.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ഇന്ന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കിയ താരമാണ് അപർണ ബാലമുരളി. സൂര്യയുടെ നായികയായി തമിഴ് ചിത്രമായ സൂരറൈ പൊട്ര് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഈ വർഷം താരം കരസ്ഥമാക്കിയത്. ഒരുപാട് ആരാധകരുള്ള വ്യക്തിയാണ്അപർണ. ഒരു അഭിനേത്രി മാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് താരം.

സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമ താരങ്ങൾക്ക് കാറുകളോടുള്ള പ്രിയം സിനിമ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണ്. ഒരുപാട് ആഡംബര വാഹനങ്ങളാണ് മലയാള സിനിമ താരങ്ങൾക്ക് ഉള്ളത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ കടന്നു വരികയാണ് അപർണ ബാലമുരളിയും. പുതിയ വാഹനംതാരം സ്വന്തമാക്കിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്.

മെഴ്സിഡസ് ബെൻസിന്റെ എ. എം. ജി. ഗ്ലി 53 എന്ന കാർ ആണ് അപർണ ബാലമുരളി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം ആണ് ഇതിന്റെ കേരളത്തിലെ ഓൺ റോഡ് വില എന്നാണ് പറയപ്പെടുന്നത്. ഏതായാലും തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിനിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയകളിൽ എത്തുന്നത്.

ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അപർണ ബാലമുരളി.ഇനിയും ഒരുപാട് ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത്. മലയാളം നടന്മാർക്ക് കാറുകളോടുള്ള ഇഷ്ടം പ്രേക്ഷകർക്ക് എല്ലാം അറിയാവുന്നതാണ്. ഇപ്പോൾ നടിമാരും നടന്മാരെ പോലെ തന്നെ ഒരുപാട് ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്. അക്കൂട്ടത്തിൽ അപർണ ബാലമുരളി സ്വന്തമാക്കിയ വാഹനത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.