പ്രണയം തുളുമ്പുന്ന വീഡിയോയുമായി സൂര്യ!എന്തൊരു സുന്ദരി ആണെന്ന് പ്രേക്ഷകർ.

മലയാളികൾക്ക്ഏവർക്കും സുപരിചിതയായ വ്യക്തിയാണ് സൂര്യമേനോൻ. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് സൂര്യ. ഈ പരിപാടിയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് താരത്തിനുള്ള പ്രണയം സൂര്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രണയ അഭ്യർത്ഥന മണിക്കുട്ടൻ നിരസിക്കുകയായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു.

   

ബിഗ് ബോസിന് ശേഷം സൂര്യയെ സോഷ്യൽ മീഡിയകളിൽ ആരും ഒരുപാട് സജീവമായി കണ്ടിട്ടില്ല. ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് വിധേയ ആയ വ്യക്തിയാണ് സൂര്യ. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായി മാറുകയാണ് താരം. പുതിയ ഡാൻസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്ന താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല അത് അങ്ങനെ അനുസരണക്കേട് കാണിച്ചുകൊണ്ടേയിരിക്കും എന്ന അടിക്കുറുപ്പോടെ ആണ് സൂര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന സാരി അണിഞ്ഞ് പ്രണയാർദ്രയായി ക്യാമറയിലേക്ക് നോക്കുന്ന വീഡിയോ ആണ് സൂര്യ പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

വളരെ മികച്ചതായി തന്നെ സൂര്യ ഈയൊരു രംഗം പ്രകടിപ്പിച്ചു എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന ശ്രീകണ്ഠൻ നായർ ഷോയിൽ സൂര്യ മത്സരാർത്ഥിയായി എത്തിയിരുന്നു. ഈ പരിപാടിയിൽ വെച്ച് തന്റെ ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളെ കുറിച്ചും മോശം സമയങ്ങളെ കുറിച്ചും എല്ലാം സൂര്യ പറഞ്ഞിരുന്നു. ഇപ്പോൾ സൂര്യ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Soorya J Menon (@skmenon_)