സ്വന്തം അമ്മ ഓടയിൽ എറിഞ്ഞ നാലു ദിവസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായത് തെരുവ് നായകൾ

ലോകം ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകാത്ത കാലമാണ് ഇപ്പോൾ. കാരണം കാമുകനൊപ്പം പോകാൻ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ ഉള്ള കാലമാണ് ഇത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജീവനും കരുതലും നൽകേണ്ട അമ്മ തന്നെ പിഞ്ചോമനയെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത് തെരുവു നായകൾ.

   

വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സംഭവമാണ് നടന്നത്. വെറും നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കിയായിരുന്നു അമ്മ ഉപേക്ഷിച്ചത്. മാലിന്യത്തിൽ വീണ കുഞ്ഞ് പതിയെ കരയാൻ തുടങ്ങിയപ്പോൾ ആരും വരുന്നതിനു മുൻപ് ഓടുന്ന യുവതിയെയും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഈ സമയം ഓടിയെത്തിയ തെരുവ് നായ്ക്കൾ കുഞ്ഞിന്റെ.

കരച്ചിൽ കേട്ട് ഓടയിൽ നിന്ന് കുഞ്ഞിനെ റോഡിലേക്ക് കടിച്ചുവലിച്ചു കയറ്റുകയും വഴിയെ പോകുന്നവരെ എല്ലാം കുരച്ചുകൊണ്ട് ആ പ്ലാസ്റ്റിക് കവർ കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടുകയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മൂക്കിലും വായിലും ചെളി വെള്ളം കയറിയെങ്കിലും ജീവന് ആപത്തൊന്നും സംഭവിച്ചില്ല.

തക്കസമയത്ത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തായാലും വീഡിയോ ഇപ്പോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.