നമിത പ്രമോദിന് മനസ്സു നിറയിക്കുന്ന പിറന്നാൾ ആശംസകളുമായി താരപുത്രി മീനാക്ഷി ദിലീപ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ജനപ്രിയ നായകനാണ് ദിലീപ്. ദിലീപിന്റെ മകളാണ് മീനാക്ഷി ദിലീപ്. സിനിമയിൽമീനാക്ഷി ഇതുവരെ വേഷമിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ഏവർക്കും സുപരിചിതയാണ് മീനാക്ഷി. തന്റെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കുന്ന താരമാണ് മീനാക്ഷി ദിലീപ്. മീനാക്ഷിക്ക് സിനിമ രംഗത്ത് നിന്നും ഒരുപാട് സുഹൃത്തുക്കൾ ഒന്നും ഇല്ല. ഒരുപാട് സംസാരിക്കാത്ത വ്യക്തിയാണ്.

   

മീനാക്ഷി എന്ന് മുൻപും മീനാക്ഷി പറഞ്ഞിട്ടുള്ളതാണ്. സിനിമ രംഗത്തുനിന്നും മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. ഇപ്പോൾ തന്റെ പ്രിയ സുഹൃത്തിന്റെ പിറന്നാൾ ദിവസം പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്മീനാക്ഷി.മീനാക്ഷിയും ആയിട്ടുള്ള സൗഹൃദത്തെ പറ്റി നമിത മുൻപ് പറഞ്ഞിട്ടുണ്ട്. നമിതയുമായുള്ള ചിത്രങ്ങളാണ് മീനാക്ഷി കൂടുതലും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറ്.

മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ വളരെ ജാടയുള്ള ആളാണ് എന്നാണ് കരുതിയത് എന്നും എന്നാൽ അങ്ങനെയല്ല എന്നും നമിത ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. മീനാക്ഷി അധികം സംസാരിക്കില്ല. അധികമല്ല മീനാക്ഷി സംസാരിക്കുകയേയില്ല എന്നുവേണം പറയാൻ. നോക്കും ചിരിക്കും അത്രമാത്രമേയുള്ളൂ. എന്നാൽ ഒരു ഫ്ലൈറ്റിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾ ആവുന്നത് എന്നും നമിത പറഞ്ഞു.

എന്റെ സഹോദരിയെ പോലെയാണ് മീനാക്ഷി എന്ന് നമിത മുൻപും പറഞ്ഞിട്ടുണ്ട്. ഇവരുടെ കൂട്ടത്തിൽ ഉള്ള മറ്റ ആളുകളാണ് നാദിർഷയുടെ മക്കളും. ഇപ്പോൾ തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവെച്ച് ഒരു സ്റ്റോറി ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ എന്നാണ് മീനാക്ഷി തന്റെ സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള വളരെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർഇപ്പോൾ.