കൂട്ടുകുടുംബത്തിലെ പണിയെടുക്കാൻ മടിയുള്ള സഹോദരങ്ങളെ പണിയെടുക്കാൻ പഠിപ്പിച്ച ജ്യേഷ്ഠൻ…

അടുപ്പിച്ച് മൂന്നുദിവസത്തെ ലീവ് ഒരുമിച്ചു വന്നപ്പോഴാണ് നാട്ടിലേക്ക് വണ്ടി കയറിയത്. രാത്രി കയറിയാൽ രാവിലെ തന്നെ വീട്ടിലെത്താൻ കഴിയും. വീട്ടിലെത്തിയപ്പോഴേ കണ്ടു വീടിന്റെ ഉമ്മറത്ത് ഒരുപാട് ജനക്കൂട്ടം. അത് പുറത്തുനിന്നുള്ള ആരുമല്ല. വീട്ടിലുള്ളവർ തന്നെയായിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛൻ മരിച്ചിട്ട് നാളുകളായി. അമ്മയും രണ്ട് സഹോദരങ്ങളും അവരുടെ കുടുംബങ്ങളും എല്ലാം ഒരുമിച്ച് തന്നെയാണ് ഒരു വീട്ടിൽ നിൽക്കുന്നത്.

   

ബാങ്ക് ജോലിക്കാരനായ ഞാൻ വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. എന്റെ ഭാര്യ നന്ദിനി. അവൾക്ക് പത്താം ക്ലാസ് പഠിത്തം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ പൂമുഖത്ത് കണ്ണുനീർ തുടച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു. എന്താണ് ഇവിടുത്തെ കാര്യം എന്ന് ചോദിച്ച് അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ അവൾ കണ്ണുനീർ തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി നിൽക്കുന്നത് കണ്ടു. അപ്പോൾ അമ്മ പറയുന്നത് കേട്ടു ഇവിടത്തെ കാര്യങ്ങൾ നോക്കാൻ ഞാനുണ്ട് ഇപ്പോൾ.

നീ കൂടുതലൊന്നും അന്വേഷിക്കാതെ പോയി റസ്റ്റ് എടുക്കൂ എന്ന്. അങ്ങനെ കുളിച്ചു ഫ്രഷായി റൂമിൽ വന്നപ്പോൾ മക്കൾക്ക് കൊണ്ടുവന്ന സാധനങ്ങൾ അവർ പങ്കിട്ടെടുക്കുകയാണ്. മൂത്ത സഹോദരനും ഭാര്യയും ജോലിയുണ്ട്. താഴെയുള്ള സഹോദരന്റെ ഭാര്യ നഴ്സാണ്. എന്നിരുന്നാലും അവൾ ഇപ്പോൾ ഗർഭിണിയാണ്. അഞ്ചുമാസമായി. അതുകൊണ്ടുതന്നെ ഇപ്പോൾ അവൾ ജോലിക്ക് പോകുന്നില്ല. ലീവ് എടുത്തിരിക്കുകയാണ്.

രാത്രി പതിനൊന്നര കഴിഞ്ഞിട്ടാണ് നന്ദിനി റൂമിലേക്ക് കയറിവന്നത്. എന്റെ അടുത്ത് കിടക്കുമ്പോഴും അവൾ ഇടയ്ക്കിടെ ഫോണെടുത്ത് സമയം നോക്കുന്നുണ്ട്. ഞാൻ ഉണരുമെന്ന് കരുതി അലറാം വെച്ചിട്ടില്ല. രാവിലെ നാലു മണി ആയതും അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അനിയന്റെ മകനെ സ്കൂളിലേക്ക് വിടുന്നതും ഞങ്ങളുടെ മക്കളെ സ്കൂളിലേക്ക് ഒരുക്കി വിടുന്നതും അവൾ തന്നെയാണ്. എല്ലാവരുടെയും ബാഗിൽ ചോറ്റുപാത്രം വരെ അവൾ വച്ചു കൊടുക്കും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.