ശക്തമായ ഇടപെടൽ മൂലം ബൈക്കുകാരന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്…

പണ്ട് നാം റോഡിൽ കണ്ടിരുന്ന വാഹനങ്ങളുടെ എണ്ണം അല്ല ഇന്ന് റോഡിലുള്ളത്. വാഹനങ്ങൾ ഡെവലപ്പ് ചെയ്യുന്നതുപോലെ തന്നെ വാഹനങ്ങളുടെ എണ്ണത്തിലും വൻവർദ്ധനവ് റോഡുകളിൽ നമുക്ക് കാണാൻ കഴിയുന്നതാണ്. നാം ഓരോരുത്തരും വാഹനങ്ങൾ ഉപയോഗിക്കുന്നവരും ആണ്. വാഹനം ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധ വേണ്ടതാണ്. വാഹനാപകടങ്ങളിലായി എത്രയെത്ര ജീവനുകളാണ് ഓരോ ദിവസവും പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവനൊപ്പം തന്നെ റോഡിൽ സഞ്ചരിക്കുന്ന.

   

മറ്റുള്ളവരുടെ ജീവനും പ്രാധാന്യമുണ്ട് എന്ന് നാം വാഹനം ഓടിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ കാണാനിടയായത്. ഒരു ബൈക്ക് യാത്രക്കാരൻ മഴയുള്ള ഒരു ദിവസം റോഡിലൂടെ വാഹനം അതിവേഗത്തിൽ ഓടിച്ചു കൊണ്ട് പോവുകയാണ്. അങ്ങനെ വാഹനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ വളവിൽ എത്തുകയാണ്. റോട്ടിൽ വെള്ളമുണ്ള്ളതുകൊണ്ടുതന്നെ റോഡിൽ ചെറിയ തെന്നലും ഉണ്ട്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വണ്ടിയെ നിയന്ത്രിക്കാനായില്ല. അതിവേഗത്തിൽ കുതിച്ചുവന്ന ആ ബൈക്ക് റോഡിൽ ഇറങ്ങി വീഴുകയാണ് ഉണ്ടാകുന്നത്. ബൈക്കിനെ പിറകിലായി ഒരു ബസ് കുതിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു. ബസ് ഡ്രൈവർ തന്റെ മുൻപിൽ ഉണ്ടായിരുന്ന ബൈക്ക് വീഴുന്നത് കണ്ട് വളരെ പെട്ടെന്ന് തന്നെ ബസ് ഇടതുവശത്തേക്ക് മാറ്റുകയായിരുന്നു. അല്ലാത്തപക്ഷം ആ ബൈക്ക് കാരൻറെ ദേഹത്തിലൂടെ ആ ബസ്സ് കയറിയിറങ്ങുമായിരുന്നു.

അങ്ങനെ സംഭവിച്ചാൽ ആ ബൈക്കുകാരൻ ചതഞ്ഞെ പോയേനെ. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബൈക്കുകാരന്റെ ജീവൻ രക്ഷക്കാനായി സാധിച്ചു. ഒരുപക്ഷേ ആ ബസ് ബൈക്കുകാരന്റെ മേത്ത് കയറിയിറങ്ങുകയാണെങ്കിൽ ബസ് ഡ്രൈവറെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല. കാരണം അദ്ദേഹത്തിൻറെ കയ്യിൽ യാതൊരു തെറ്റുമുണ്ടായിരുന്നില്ല. ഇത്ര ഒരു വലിയ വാഹനം ഇത്രയും കൂടുതൽ ആളുകളുമായി എങ്ങനെ അപകടമില്ലാതെ രക്ഷപ്പെടുത്തുമെന്ന് ചിന്തിച്ച അദ്ദേഹത്തിനാണ് ഇന്നത്തെ ഒരു വലിയ സല്യൂട്ട് കൊടുക്കേണ്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.