അപമാനിച്ചവരുടെ മുൻപിലൂടെ അവൾ അപ്പനെയും കൊണ്ട് നെഞ്ചുവിരിച്ച് നടന്നു…

അലീനേ നിന്റെ അപ്പൻ അല്ലേ ആ ബസ്റ്റാൻഡിൽ ഇരുന്നു പാടുന്നതും തെണ്ടുന്നതും. കൂടെ പഠിക്കുന്ന നിമ്മി ആക്ഷേപം കലർന്ന ശബ്ദത്തിൽ അലീനയോട് അത് ചോദിച്ചപ്പോൾ അവളുടെ മനസ്സിൽ ഒരുപാട് വിങ്ങലുകൾ ഉണ്ടായി. അപ്പനോട് ഒരു നൂറുവട്ടം പറഞ്ഞിട്ടുള്ളതാണ് ബസ് സ്റ്റാൻഡിലും അടുത്തുള്ള കവലയിലും കൂട്ടുകാർ കാണുന്ന ഇടത്തും ചെന്നിരുന്ന് ഇങ്ങനെ പാട്ടുപാടുകയും തെണ്ടുകയും ചെയ്യരുത് എന്ന്. എന്നാലും അപ്പൻ വീണ്ടും ഇതുതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

   

അവളുടെ നേർക്ക് തിരിഞ്ഞ് ഒന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ പറഞ്ഞു ഞാനും രണ്ടുരൂപ കൊടുതുട്ടാ നിന്റെ അപ്പനെ എന്ന്. ഇതുപോലെ കൂട്ടുകാർ ഓരോരുത്തരുടെയും കയ്യിൽ നിന്ന് അപ്പൻ വാങ്ങിയ കാശ് തന്റെ ആമാശയത്തിൽ ഉണ്ടായിരിക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ മറത്തൊന്നും പറയാനായി പോയില്ല. കൂട്ടുകാരിയുടെ അടുത്തുനിന്ന് നടന്നകലും പോലും കൂട്ടുകാർ ഉറക്കെ പാടുന്നുണ്ടായിരുന്നു ആലിലക്കണ്ണാ എന്ന പാട്ട്. അത് കേൾക്കുമ്പോൾ നെഞ്ചിൽ ഒരുപാട് വിഷമം ഉണ്ടായി.

തെരുവിൽ പാട്ടുപാടുന്ന അപ്പന്റെ ഒരു മകളായി പോയല്ലോ. കൂട്ടുകാരുടെ കളിയാക്കലുകൾ അവൾക്ക് സഹിക്കാനായി കഴിഞ്ഞില്ല. ഉച്ചതിരിഞ്ഞ് അവൾ വീട്ടിലേക്ക് വന്നു. ചായിപ്പിലേക്ക് ബാഗ് വലിച്ചെറിയുമ്പോൾ ചാരം നിറച്ചുവെച്ച ചാക്കിന് മുകളിലായി കിടന്നുറങ്ങിയിരുന്ന കരിമ്പൂച്ച മുരണ്ടുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് ഓടിപ്പോയി. അവിടെനിന്ന് അകത്തേക്ക് കയറുമ്പോൾ കണ്ടു കട്ടിലിൽ കിടന്നിരുന്ന അമ്മച്ചിയെ.

ചാരിയിരുത്തി കൊണ്ട് അപ്പൻ പ്ലേറ്റിൽ നിരത്തിയ കഞ്ഞി പ്ലാവില കൊണ്ട് കൊടുക്കുന്നത്. അപ്പനോട് ഇത് പാടരുത് ചെയ്യരുത് എന്നെല്ലാം പറയുമ്പോൾ അപ്പൻ പല ന്യായങ്ങൾ പറയും. അങ്ങനെ അപ്പൻ അടുപ്പിൽ കിടന്നു വേവുന്ന കഞ്ഞി കാണിച്ചു തരും. അത് കാണുമ്പോൾ താനും ചിന്തിക്കാറുള്ളതാണ് ആമാശയത്തിന്റെ വിളിയെക്കാൾ വലുതല്ല ഒരു കളിയാക്കലുകളും എന്ന്. എന്നാൽ ഇത് സഹിക്കുന്നതിലും ഏറെ വലുതായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.