തനിക്ക് ഭക്ഷണം നൽകിയിരുന്ന ഒരു വയോധികയോട് ആ കുരങ്ങൻ ചെയ്തത് കണ്ട് ബന്ധുക്കൾ അത്ഭുതപ്പെട്ടു

തനിക്ക് ഭക്ഷണം തന്നിരുന്ന അമ്മ  കിടപ്പിലായപ്പോൾ ആ അമ്മയെ കാണാൻ വന്ന കുരങ്ങന്റെ സ്നേഹം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. മൃഗങ്ങൾ മനുഷ്യരോട് സ്നേഹം കാണിക്കുന്ന ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ മനുഷ്യരെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് എന്ന് തെളിയിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കുരങ്ങന്മാരുടെ പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

   

തിരക്കിട്ട് പാത്രങ്ങൾ കഴുകുന്ന ഒരു കുരങ്ങന്റെ വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മറ്റൊരു കുരങ്ങന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണുന്നത്.

തനിക്ക് സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന കുരങ്ങന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. തനിക്ക് ദിവസവും ഭക്ഷണം നൽകിയിരുന്ന ആ അമ്മയെ കാണാതായപ്പോൾ അവരെ തിരക്കി വന്നതാണ് ആ കുരങ്ങൻ. കട്ടിലിൽ കിടക്കുന്ന വയോധികയുടെ അടുത്തിരിക്കുന്ന കുരങ്ങൻ സ്നേഹപൂർവ്വം അവരെ തലോടുകയായിരുന്നു.

ശേഷം മുത്തശ്ശിയെ ആലിംഗനം ചെയ്തു. തുടർന്ന് കുരങ്ങൻ അവരുടെ ശരീരത്തിൽ കയറിയിരിക്കുന്നതും കാണാം. ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട ആളുകൾ കുരങ്ങന്റെ ദയാപൂർവ്വമായ പെരുമാറ്റത്തെ പ്രശംസിക്കുകയാണ്. ഇ കാലത്തു മനുഷ്യരേക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്കാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.