ജീവൻ രക്ഷിക്കുന്ന എലിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലെങ്കിൽ ഉറപ്പായും ഇതൊന്നു കേട്ട് നോക്കൂ…

നമ്മുടെയെല്ലാം വീടുകളിൽ ശല്യമായി തീർന്നിരിക്കുന്ന ഒരു ജീവിയാണ് എലി. പലപ്പോഴും അവയെ നശിപ്പിക്കാനായി നാം വിഷമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അനേകായിരങ്ങളുടെ ജീവൻ രക്ഷിച്ച ഒരു എലിയെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. ആഫ്രിക്കൻ ചെയിൻ പൗച് റാറ്റ് വിഭാഗത്തിൽപ്പെട്ട ഒരു എലിയാണ് മക്കാവ. ഈ എലി കമ്പോഡിയയിൽ ആണ് ഉള്ളത്. ഏഴ് വയസു മാത്രം പ്രായം വരുന്ന ഈ എലി അനേകായിരം ജീവനുകളാണ് ഇന്ന് വരെ രക്ഷിച്ചിട്ടുള്ളത്.

   

നാല് ദിവസം കൊണ്ട് മനുഷ്യർ കണ്ടുപിടിക്കുന്ന കുഴി ബോംബുകൾ വെറും 30 മിനിറ്റ് കൊണ്ട് കണ്ടെത്താൻ കഴിവുള്ള ജീവിയാണ്. അഞ്ചുവർഷമായി മനുഷ്യർക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു മക്കാവ. ഇതുവരെയായി 27 വെടി കോപ്പുകളും 39 കുഴി ബോംബുകളും ഈ എലി കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ചാരിറ്റി ആയ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസിന്റെ അവാർഡ് മക്കാവയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ അവാർഡ് ആദ്യമായി എലികളിൽ ലഭിച്ചിട്ടുള്ളത് ഇവനാണ്.

മികച്ച ഗ്രാന ശക്തിയോടൊപ്പം സെൻസറിൻ കഴിവും ഉണ്ട്. വളരെ വർഷങ്ങളായിട്ടുള്ള ട്രെയിനിങ്ങിന്റെ ഭാഗമായിട്ടാണ് ഈ എലി ഇത്തരത്തിലുള്ള കഴിവ് നേടി എടുത്തിട്ടുള്ളത്. മനുഷ്യനെ എത്തിച്ചേരാൻ കഴിയാത്ത അത്രയും ദൂരത്തേക്ക് ഈ ചെറിയ ഒരു ജീവി എത്തിയിരിക്കുകയാണ്. മനുഷ്യർക്കില്ലാത്ത പല കഴിവുകളും ഇന്ന് ഈ ചെറിയ വിഭാഗത്തിൽപ്പെട്ട ജീവികൾക്ക് ഇപ്പോഴുണ്ട് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ ഡോഗുകൾ ചെയ്യുന്ന അതേ പ്രവർത്തിയാണ്.

ഈ കുഞ്ഞൻ എലി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ നായ്ക്കളെക്കാൾ കൂടുതൽ വേഗതയിലാണ് ഈ മക്കാവ ഇത് കണ്ടെത്തുന്നത്. എലികൾക്ക് ഇത്തരത്തിലുള്ള ഒരു കഴിവുണ്ടെന്ന് നാം ഒരിക്കലും വിചാരിക്കുക പോലും ചെയ്യാത്ത കാര്യമാണ്. ഈ സന്ദർഭത്തിലാണ് ഈ എലി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നതും അവാർഡിനെ അർഹനായി തീർന്നിരിക്കുന്നതും. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.