രണ്ടര ലക്ഷത്തിന് വീട് നിർമ്മാണം പൂർത്തിയാക്കാം… സാധാരണക്കാരന് വേണ്ടി…

ഏതൊരു സാധാരണക്കാരുടെയും സ്വപ്നം ആണ് ഒരു വീട്. അധിക ചിലവുകൾ ഇല്ലാതെ സ്വന്തമായി ഒരു വീടു നിർമ്മിക്കാൻ സാധിക്കുമോ എന്ന നിങ്ങളുടെ സംശയം ഇനി വേണ്ട. ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് വീടുനിർമാണം പൂർത്തിയാക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രണ്ടര ലക്ഷത്തിൽ ഒരു വീട് റെഡി. വെറും രണ്ടരലക്ഷം മുതൽമുടക്കി വീട് നിർമ്മിക്കാൻ സാധിക്കും.

മേസ്തിരി മാർ രണ്ടരലക്ഷം രൂപ മുതൽ മുടക്കി വീട് എങ്ങനെ നിർമ്മിക്കാൻ സാധിക്കും എന്ന് പഠിപ്പിക്കുന്നു. മൈതാനത്ത് 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ആണ് നിർമ്മിക്കുന്നത്. കോർത്തു കെട്ടുന്ന ഇഷ്ടികകൾ മണ്ണ് സംസ്കരിച്ച റബർ കട്ടിള കോൺക്രീറ്റ് കട്ടിള തടി വാതിൽ സ്റ്റീൽ വാതിലുകൾ ജനലുകൾ പിവിസി വാതിൽ തട്ടിന് വേണ്ട പില്ലർ സ്ലാബ്.

ഫെറോസിമന്റ് അലമാരകൾ. തുടങ്ങിയവ ഉപയോഗിച്ചാണ് വീട് നിർമ്മാണം. ഇഷ്ടിക ഉണ്ടാക്കാനുള്ള ചെറിയ യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഇഷ്ടിക നിർമ്മാണം എങ്ങനെയെന്നും മണ്ണ് പൂശുന്നത് എങ്ങനെയെന്നും പഠിപ്പിച്ചു തരും. ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ആരുടെയും സഹായമില്ലാതെ.

ലഭ്യമായ വസ്തുക്കൾ പരമാവധി ഉപയോഗിച്ച് വീട് നിർമിക്കാം. പിന്നീട് വീട് മോടി പിടിപ്പിക്കാനും പുതുക്കിപ്പണിയാനും സാധിക്കുന്നതാണ്. 300 ചതുരശ്ര അടി വീടിനു വേണ്ടത് 10 ചാക്ക് സിമന്റ് ആണ്. ഇതിൽ നല്ല പങ്കും തറയ്ക്കും തട്ടിനു വേണ്ടി മാറ്റി വയ്ക്കും. ഇന്റർലോക്ക് ഇഷ്ടിക 1750 എണ്ണം മതി. ഇത് പല രീതിയിൽ എങ്ങനെ ചെയ്യണമെന്നും മേസ്തിരി മാർ പറഞ്ഞുതരും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.