ഒരുപാട് സങ്കടത്തിലും മകളെ പുഞ്ചിരിയോടെ യാത്രയാക്കി പൂർണിമ.

അഭിനേത്രി ആയും അവതാരികയും മോഡലായും ഫാഷൻ ഡിസൈനർ ആയും എല്ലാം തിളങ്ങുന്ന വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബത്തിലെ ഒരംഗം കൂടിയാണ് പൂർണിമ. വിവാഹശേഷം സിനിമകളിൽ നിന്നും വിട്ടുനിന്ന പൂർണ്ണിമ സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ്.തന്റെ വിശേഷങ്ങൾ എല്ലാം പൂർണിമ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്തമകളായ പ്രാർത്ഥന പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു.

താരംഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നതിനു മുൻപ് വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ആണ് പ്രാർത്ഥന പങ്കുവെച്ചിരുന്നത്. ഈ വീഡിയോ വലിയ വൈറൽ ആയിരുന്നു. ഇപ്പോൾ തന്റെ മകളുടെ യാത്രയെപ്പറ്റി പൂർണിമ പങ്കുവെച്ച് ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. തന്റെ മകൾക്ക് ഉമ്മ നൽകിക്കൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്.

ഇതിന്റെ ക്യാപ്ഷൻ തന്നെയാണ് ഈ ചിത്രത്തിനെ വൈറൽ ആക്കുന്നത്. താരം ചിത്രത്തിന്റെ പിന്നിലെ മഞ്ഞ ചുവര് വളരെ മനോഹരമായിട്ടുണ്ട് എന്നാണ് പൂർണിമ നൽകിയ ക്യാപ്ഷൻ. തന്റെ മകൾ വിട്ടുപോകുന്നതിന്റെ സങ്കടം മുഴുവൻ ആ ഒറ്റ ക്യാപ്ഷനിൽ കാണാം. മകളെക്കുറിച്ച് ഒന്നും തന്നെ അതിൽ പറഞ്ഞില്ല. ചെറിയൊരു പുഞ്ചിരിയോട് കൂടി ആണ് പൂർണിമ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് പൂർണിമയുടെ ഈ നിലപാടിനെ അഭിനന്ദനങ്ങളുമായി എത്തുന്നത്. കണ്ണീരോടെ അല്ല ആരെയും യാത്ര ആക്കേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്.പക്ഷെ തന്റെ മകൾ പോകുന്നതിന്റെ സങ്കടം മുഴുവനും പൂർണിമയുടെ മുഖത്ത് കാണാം. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.നല്ല അമ്മയും മകളും ആണ് നിങ്ങൾ എന്നും പൂർണിമ ചേച്ചി ഇപ്പോഴും കാണാൻ പഴയതുപോലെ തന്നെ ഉണ്ട് എന്നും ആണ് ആരാധകർ പറയുന്നത്.