വിഘ്നേശ്വരനോട് ഇത്തരത്തിൽ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

വിഘ്നേശ്വര ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഏതൊരു താന്ത്രിക വിദ്യയുടെയും പൂജയുടെയും ആരംഭത്തിൽ തന്ത്രി ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുകയും തടസ്സങ്ങളെല്ലാം നീക്കി തരാനായി ആവശ്യപ്പെടുകയും അദ്ദേഹത്തിന് കാണിക്ക അർപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും നീക്കി തരുന്ന ഒരു ദേവൻ തന്നെയാണ് ഗണപതി ഭഗവാൻ. അതുകൊണ്ട് നാം എപ്പോഴും ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചിരിക്കണം.

   

അങ്ങനെയാണെങ്കിൽ നമ്മളുടെ ജീവിതത്തിൽ വരാനിരിക്കുന്ന എല്ലാവിധ ദോഷങ്ങളും അദ്ദേഹം മാറ്റിത്തരുന്നതാണ്. നാം രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ നാം ഗണപതി ഭഗവാനോട് പ്രാർത്ഥിക്കേണ്ടതാണ്. നാം ഉറക്കം ഉണരുമ്പോൾ ആദ്യമേ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് തലേദിവസം കഴിഞ്ഞുപോയ കാര്യങ്ങൾ ആയിരിക്കാം. ഇത്തരത്തിൽ നമ്മളുടെ ജീവിതത്തിൽ നമ്മളെ അലട്ടുന്ന വിഷമങ്ങൾ ആയിരിക്കും ആദ്യമേ തന്നെ മനസ്സിൽ ഓർമ്മ വരുക.

ഇത്തരത്തിൽ ഈ ദുഃഖങ്ങൾ ഓർമ്മയിൽ വരുമ്പോൾ അന്നത്തെ ദിവസം മുഴുവൻ നമ്മുടെ നശിച്ചു പോകുന്നതായിരിക്കും. ഇത്തരത്തിൽ 10 ദിവസം ആവർത്തിച്ചു നമ്മുടെ ജീവിതത്തിൽ ദുഃഖം ഉണ്ടാവുകയാണെങ്കിൽ പതുക്കെ നാം ഒരു രോഗിയായി തീരുന്നതാണ്. ഇത്തരത്തിൽ അസുഖം വരുമ്പോൾ ആദ്യം ജലദോഷം ആയിട്ടാണ് കാണപ്പെടുക. അങ്ങനെ ചെറിയ രീതിയിൽ അസുഖം തുടങ്ങി വലിയ രീതിയിൽ അസുഖം എത്തിച്ചേരുന്ന അവസ്ഥയിലേക്ക് നാം മാറുന്നതായിരിക്കും.

അതുകൊണ്ട് തന്നെ നാം ഇത്തരത്തിലുള്ള നെഗറ്റീവ് കാര്യങ്ങൾ ആദ്യമേ തന്നെ മനസ്സിൽ ഓർക്കാതെ അല്ലെങ്കിൽ കഴിഞ്ഞുപോയ നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് ഓർക്കാതെ പോസിറ്റീവ് കാര്യങ്ങളെക്കുറിച്ച് ഓർക്കാനായി ശ്രമിക്കണം. അതുകൊണ്ട് തന്നെ നാം അതിരാവിലെ ഉണർന്നെഴുന്നേറ്റ് കിടക്കയിൽ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ കൈകൾ കൂപ്പി വിഘ്നേശ്വര ഭഗവാനോട് ഓം വിഘ്നേശ്വരായ നമഹ എന്ന് പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം നമുക്ക് നമ്മുടെ ആവശ്യങ്ങളെല്ലാം പറയാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.