അനുജത്തിയുടെ വിവാഹം ആഘോഷമാക്കി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഡോക്ടർ റോബിൻ രാജാകൃഷ്ണൻ.ബിഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും ആരാധകരുള്ള വ്യക്തി കൂടി ആണ് റോബിൻ. ഷോയിൽ നിന്നും പുറത്തായെങ്കിലും ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ റോബിൻ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ തന്റെ അനുജത്തിയുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയകളിൽ വാർത്തയാകുന്നത്. ഒരുപാട് ഫാൻസ്‌ ഗ്രൂപ്പുകൾ ഉള്ള വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ.റോബിന്റെ ഒരേയൊരു അനുജത്തി ആയ റോസി രാധാകൃഷ്ണന്റെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുന്നത്. ഗുരുവായൂരിൽ വെച്ചായിരുന്നു കല്യാണം നടന്നത്. ഈ കല്യാണത്തിന്റെ റിസപ്ഷൻ വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

അനുജത്തിയെയും വരനെയും ചേർത്ത് നിർത്തിക്കൊണ്ട് നിൽക്കുന്ന റോബിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. കസവുമുണ്ടും മെറൂൺ നിറത്തിൽ ഉള്ള കുർത്തയും ആയിരുന്നു റോബിന്റെ വേഷം. ഇവർ കുടുംബസമേതം നിൽക്കുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.അടുത്തത് എന്നാണ് റോബിന്റെ വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനി അടുത്തത് റോബിന്റെ മാത്രമേ ഉള്ളൂ എന്നും ആരാധകർ പറഞ്ഞു.

ഗുരുവായൂരിൽ വിവാഹചടങ്ങിന് എത്തിയപ്പോഴും ഒരുപാട് ആരാധകരാണ് റോബിനെ വളഞ്ഞത്. അതിനു ശേഷം വളരെ ചുരുങ്ങി ആയിരുന്നു റിസപ്ഷൻ ഒക്കെ നടന്നത്. ഇപ്പോൾ റോബിൻ ഫാൻസിനെ ഗ്രൂപ്പിലൂടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. തന്റെ അനുജത്തിയെയും വരനെയും ചേർത്തുനിർത്തുന്ന ചേട്ടന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഇപ്പോൾ.റോബിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് എന്നും ആരാധകർ പറഞ്ഞു. നിരവധി പേരാണ് സഹോദരിക്ക് വിവാഹ ആശംസകളുമായി എത്തുന്നത്.