ധനുമാസത്തിലെ തിരുവാതിരയിൽ നടത്തേണ്ട വഴിപാടുകൾ എന്തെല്ലാം എന്നറിയേണ്ടേ…

നമ്മളുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസം. ശിവ ഭഗവാനും പാർവതി ദേവിയും വളരെയധികം സന്തോഷത്തിലിരിക്കുന്ന ഒരു വേളയാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുടെ സംപ്രീതി ലഭിക്കാനായി ചില വഴിപാടുകൾ ചെയ്യുന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ വളരെയേറെ ഗുണപ്രദമാണ്. ഇത്തരത്തിലുള്ള വഴിപാടുകൾ ചെയ്യുക വഴി നമ്മുടെ ജീവിതം വിജയത്തിലെത്തിച്ചേരുകയും.

   

നമുക്ക് എല്ലാതരത്തിലുമുള്ള ഉയർച്ചകൾ പ്രാപിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിൽ ഇന്നേദിവസം അതിരാവിലെ തന്നെ കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥ ഉണർന്നെഴുന്നേൽക്കുകയും കുടുംബനാഥ വീട്ടിൽ വിളക്ക് വയ്ക്കുകയും ചെയ്യേണ്ടതാണ്. വിളക്ക് വയ്ക്കുന്നതിന് മുൻപായി കുളിച്ച് ശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ ഇന്നേ ദിവസത്തിൽ രാവിലെയും വൈകിട്ടും ക്ഷേത്രദർശനം നടത്തുന്നതാണ് ഏറ്റവും ഉചിതം. ഇത് സർവ്വൈശ്വര്യം കൊണ്ടുവരികയും ജീവിതത്തിൽ ഉയർച്ചയും ഉന്നതിയും ലഭിക്കുകയും ചെയ്യുന്നു.

വീട്ടിൽ വിളക്ക് വയ്ക്കുന്നത് വളരെ നിർബന്ധമുള്ള ഒരു കാര്യമാണ്. കൂടാതെ ഗണപതിക്ക് നാളികേരംമുടക്കുന്നത് ഏറ്റവും നല്ലൊരു വഴിപാട് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ശിവക്ഷേത്രത്തിൽ ആയിരിക്കണം ദർശനം നടത്തേണ്ടത് എന്ന് ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇന്നേദിവസം രണ്ടുനേരവും ശിവക്ഷേത്ര ദർശനം നടത്തുന്നതു വഴി ഏറെ ജീവിതവിജയമാണ് ലഭിക്കാൻ പോകുന്നത്. കൂടാതെ ഗൃഹനാഥന്റെ പേരിലോ ഗൃഹനാഥയുടെ പേരിലോ ഐക്യമധ്യപുഷ്പാഞ്ജലി നടത്തുന്നത് ഏറെ നല്ലതാണ്.

ഇത് കുടുംബജീവിതത്തിൽ പലപ്പോഴായി വന്ന പോകുന്ന കലഹങ്ങളെല്ലാം ഒഴിവായി കിട്ടുന്നതിനും സമാധാനവും സാമ്പത്തികമായി വർദ്ധനവ് ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ ധാര വഴിപാട് നടത്തുന്നത് ഏറെ ഗുണകരമാണ്. ഇത് ജീവിതത്തിൽ വളരെ വലിയ ഉയർച്ചകൾ പ്രദാനം ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടി കൂവള മാല വഴിപാടായി സമർപ്പിക്കുന്നത് ഏറെ നല്ലതാണ്. കുട്ടികൾ പഠന മേഖലയിലും മറ്റ് സ്ഥലങ്ങളിലും ഉയർച്ച ഉണ്ടാകുന്നതിന് ഇത് ഏറെ സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.