അമ്മയുടെ ചിത കത്തിക്കാൻ പോലും സമയമില്ലാത്ത മക്കൾ. ചിതയിൽ ചാടി മരിച്ച അച്ഛൻ…

രാവിലെ തന്നെ പെൻഷൻ വാങ്ങാനായി പോയതായിരുന്നു മാധവൻ മാസ്റ്റർ. വീട്ടിൽ തിരിച്ചെത്തി ഉമ്മറപ്പടിയിൽ കയറുന്നതോടുകൂടി ഭാര്യ ശ്രീദേവിയെ നീട്ടി വിളിച്ചു. വെള്ളം കുടിക്കാൻ കൊണ്ടു വരൂ എന്ന്. അകത്തുനിന്ന് മറുപടിയൊന്നും ലഭിച്ചില്ല. ഈ ദേവി ഇതെവിടെ പോയി. അല്ലെങ്കിലും ചിലപ്പോൾ എല്ലാം കൊച്ചുകുട്ടികളുടെ ശീലമാണ്. തൊടിയിലെ കിടാക്കളോട് കിന്നാരം പറഞ്ഞു നിൽക്കുകയായിരിക്കും അവൾ. ഇത്രയും ചിന്തിച്ച് മാധവൻ മാസ്റ്റർ അകത്തേക്ക് വന്നു.

   

അകത്തു ആകാശവാണിയിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ട്. അടുക്കളയിൽ ഉണ്ടാകും എന്ന് കരുതി അങ്ങോട്ട് ചെന്നു. അവിടെ നോക്കിയപ്പോൾ ചോറ് പാകമാക്കി വാർത്ത വെച്ചിട്ടുണ്ട്. ഇവിടെ ഒന്നും ആളെ കാണുന്നില്ലല്ലോ എന്ന് കരുതി തൊടിയിലേക്ക് ഇറങ്ങി നോക്കിയപ്പോൾ അവിടെയും ശ്രീദേവിയെ കണ്ടില്ല. മടങ്ങി വരുന്ന വഴിക്ക് പൂജാമുറിയിൽ ഇരിക്കുന്നത് കണ്ടു. എന്താ ദേവി ഇത് ഇപ്പോൾ പൂജ മുറിയിൽ കയറി പ്രാർത്ഥിക്കാൻ നേരവും കാലവും ഒന്നും ഇല്ലാതായോ എന്ന് ചോദിച്ചുകൊണ്ടാണ് മാധവൻ മാസ്റ്റർ ശ്രീദേവി ടീച്ചറുടെ അടുത്തേക്ക് വന്നത്.

ശ്രീദേവി ടീച്ചറുടെ ചുമലിൽ പിടിച്ചു കുലുക്കിയതും ശ്രീദേവി ടീച്ചർ അവിടെ മറിഞ്ഞു വീഴുകയായിരുന്നു.. എന്താ ദേവി ഇത് എന്ന് ചോദിച്ചു ശ്രീദേവി ടീച്ചറെ മാധവൻ മാസ്റ്റർ കുലുക്കി വിളിച്ചു. അപ്പോളും അവർക്ക് യാതൊരുവിധ അനക്കവും ഉണ്ടായിരുന്നില്ല. മാധവൻ മാസ്റ്ററുടെ ഹൃദയം കല്ല് പോലെയായി. കൈകളെല്ലാം മരവിച്ചു. ഫോണെടുത്ത് ആരെയെങ്കിലും ഒന്ന് വിളിക്കാം.

എന്ന് കരുതിയാൽ മാധവൻ മാസ്റ്റർക്ക് പേടികൊണ്ട് വെപ്രാളം കൊണ്ടും അനങ്ങാൻ പോലും കഴിയുന്നില്ല. തൊണ്ട എല്ലാം വരണ്ടുപോയി. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി റോഡിലൂടെ ആരെയെങ്കിലും കാണുമോ എന്ന് നോക്കി നടക്കുകയായിരുന്നു അദ്ദേഹം. നടന്നിട്ട് മുന്നോട്ടു നീങ്ങുന്നില്ല. അപ്പോഴാണ് പോസ്റ്റ് മാൻ അതിലെ വരുന്നത് അദ്ദേഹം കണ്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.