നിങ്ങൾക്കും സ്വന്തമാക്കാം വീട്… കുറഞ്ഞ ചിലവിൽ വീട്…

ഒരു വീട് നിർമിക്കണം ആ വീട്ടിൽ താമസിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സ്വന്തമായി നിർമിച്ച വീട്ടിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ കൊതി ഉള്ളവരാണ് കൂടുതൽ പേരും. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഇത്തരം ആഗ്രഹങ്ങൾ സാധിക്കാതെ പോകുന്ന സാഹചര്യങ്ങളും നാം കണ്ടിട്ടുണ്ട്. വീട് നിർമിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ വീട് എന്ന ആഗ്രഹം സഫലമാക്കാൻ സാധിക്കും. ചിലർക്ക് വീട് നിർമ്മിക്കാൻ സ്ഥലപരിമിതി നേരിടുന്നവർ ആകാം. ഇത്തരക്കാർക്ക് 5 സെന്റിൽ നിർമ്മിക്കാൻ സാധിക്കുന്ന വീട് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആധുനികമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന വീടാണ് ഇവിടെ കാണാൻ കഴിയുക. ഈ വീടിന്റെ ത്രീഡി ഇൻവേഷൻ പ്ലാനും ആണ് ഇവിടെ നൽകിയിരിക്കുന്നത്.

ആധുനിക രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സീലിങ്ങിൽ വീടിന് ആകർഷണം കൂട്ടി എൽഇഡി ലൈറ്റുകൾ നൽകിയിട്ടുണ്ട്. വളരെ സിമ്പിൾ ആയ രീതിയിലാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് ഡൈനിങ് ഹാളിലേക്കാണ്. 975 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഈ വീട്ടിൽ 3 ബെഡ് റൂമുകൾ ആണ് നൽകിയിരിക്കുന്നത്.

3 ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ കിച്ചണും വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഒരു സിമ്പിൾ വീടാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.