ഇടത്തരം ബഡ്ജറ്റിൽ ഒരുങ്ങുന്ന സൂപ്പർ വീടും സൗകര്യങ്ങളും…

ജീവിതത്തിൽ ഒരിക്കൽ മാത്രം ആയിരിക്കും പലരും വീട് നിർമ്മിക്കുക. അതുകൊണ്ടുതന്നെ നിർമ്മിക്കുന്ന വീട് അതിന്റെ തായ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിക്കാനാണ് പലരും ശ്രമിക്കുക. ചിലവ് കുറഞ്ഞ തരത്തിലും അത്യാധുനിക സൗകര്യങ്ങളോട് കൂടിയും മീഡിയം തരത്തിലും വീടുകൾ നിർമ്മിക്കുന്നവർ നിരവധിയാണ് നമ്മുടെ ഇടയിൽ. ഇത്തരത്തിൽ വീടു തന്നെയാണ് ഇവിടെ കാണാൻ കഴിയുക.

വളരെ സൗകര്യത്തോടെ നിർമ്മിച്ചിരിക്കുന്ന ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ ഒരു അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന വീടാണ് ഇത്. 1100 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് മനോഹരമായ എലിവേഷൻ ആണ് നൽകിയിരിക്കുന്നത്. പില്ലറുകളിൽ പുതിയ ഡിസൈനിൽ തയ്യാറാക്കിയ ക്ലാഡിങ് ടൈലുകളാണ് നൽകിയിരിക്കുന്നത്.

ആകെ 1161 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഈ വീട്ടിൽ 1029 സ്ക്വയർ ഫീറ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. 132 സ്ക്വയർഫീറ്റ് ഷെയറും ആണ് നൽകിയിരിക്കുന്നത്. സിറ്റൗട്ട് സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് മനോഹരമായ ലിവിങ് റൂമിലേക്ക് ആണ്. പിന്നീട് ഡൈനിംഗ് റൂമിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ്ങ് റൂമിൽ നിന്നാണ് ബെഡ്റൂം മുകളിലേക്കും കിച്ചണിലേക്ക് പ്രവേശനം നൽകിയിരിക്കുന്നത്.

2 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. 2 ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയോട് ചേർന്ന് ചെറിയ വർക്ക് ഏരിയയും. ഡൈനിങ് ഹാളിൽ നിന്നു തന്നെ പ്രവേശിക്കാവുന്ന തരത്തിൽ കോമൺ ബാത്റൂം നൽകിയിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും നിർമ്മിക്കാവുന്ന സാധാരണ വീട് ആണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.