പത്ത് ലക്ഷത്തിന് ഇതിലും നല്ല വീട് സ്വപ്നങ്ങളിൽ മാത്രം..!!

വീട് നിർമാണം അത്ര എളുപ്പമുള്ള ഒന്നല്ല. വീട് നിർമ്മാണത്തിന് ഇറങ്ങിപ്പുറപ്പെടുന്ന പോലെ തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയണമെന്നില്ല. പലപ്പോഴും വിചാരിച്ച ബഡ്ജറ്റിൽ വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വരാറുണ്ട്. വീട് മനോഹരമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

വളരെ മനോഹരമായി തന്നെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു വീടിന്റെ ഡിസൈൻ ആണ് ഇവിടെ കാണാൻ കഴിയും. ഈ ഒരു വീട് നിങ്ങൾ കാണാൻ സാധ്യത കൂടുതലാണ്. തൃശ്ശൂർ ജില്ലയിൽ വള്ളത്തോൾ നഗറിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് വീടുകളുടെ ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ഈ വീട് നിർമ്മാണത്തിന് ആകെ ചിലവ് വന്നിരിക്കുന്നത് 10 ലക്ഷം രൂപയാണ്. 5 സെന്റ് സ്ഥലത്തിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒന്നേമുക്കാൽ സെന്റ് ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്.. 548 സ്ക്വയർ ഫീറ്റ് ആണ് ഇതിന്റെ ഏരിയ ഉള്ളത്. ഇതിൽ രണ്ട് ബെഡ്റൂമുകൾ 9 10 സൈസിൽ ഉണ്ട്. ഇത് രണ്ടും അറ്റാച്ചഡ് ആയാണ് നിർമ്മിച്ചിരിക്കുന്നത്.

അതുപോലെ ഒരു ഓപ്പൺ കിച്ചൻ ഉണ്ട് സിറ്റൗട്ട് ഹോൾ ഡൈനിങ് എന്നിവയും നൽകിയിട്ടുണ്ട്. മുകളിൽ ചെറുതായി ബാൽക്കണിയും നിർമിച്ചിട്ടുണ്ട്. വി ബോർഡ് ജിഐ പൈപ്പുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ആരും കൊതിച്ചു പോകുന്ന രീതിയിലാണ് ഈ വീട് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.