നിങ്ങൾ ആഗ്രഹിച്ച വീട് നിങ്ങൾ ആഗ്രഹിച്ച ബഡ്ജറ്റിൽ നിങ്ങൾക്ക് സ്വന്തമാക്കാം…

ഒരു നിലയിലും 2 നിലയിൽ എല്ലാം വീട് നിർമ്മിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഒരാൾ വീട് നിർമ്മിക്കുക. അതുകൊണ്ടുതന്നെ ആ വീട് വളരെ മനോഹരമായി തന്നെ നിർമ്മിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കാൻ വേണ്ടി പലതരത്തിലുള്ള കടമ്പകളും കടക്കേണ്ട തായി വരാറുണ്ട്.

   

എന്തൊക്കെയായാലും സാധാരണക്കാരന് ഒരു വീട് നിർമ്മാണം എന്നത് വളരെ പ്രതിസന്ധി നൽകുന്ന ഒന്നാണ്. പലപ്പോഴും കടമെടുത്ത് ആയിരിക്കും വീട് നിർമിക്കുക. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ ഇവർ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലൊരു പ്ലാൻ അല്ലെങ്കിൽ നല്ലൊരു എലിവേഷൻ കാണുമ്പോൾ ആദ്യം ചോദിക്കുന്ന ഒന്നാണ് ഇതിന്റെ ബഡ്ജറ്റ് എത്രയാണ് എന്നത്.

രണ്ടാമത് അറിയേണ്ടത് ഏതെല്ലാം മെറ്റീരിയൽ ആണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ്. ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് 1800 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒറ്റനില വീട് ആണ്. 3 ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഫാമിലി ലിവിങ് ഏരിയ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക.

വളരെയേറെ സ്ഥലസൗകര്യം ഉള്ള വീടാണ് ഇവിടെ കാണാൻ കഴിയുക. പ്രൈവസിക്കും വളരെയേറെ പ്രാധാന്യം നല്കിയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. കണ്ടംബറി സ്റ്റൈൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. കാർ പാർക്കിംഗ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.