ഇത് മലയാളികളുടെ സ്വന്തം പൂങ്കുഴലി!!സാരിയിൽ അതീവ സുന്ദരി ആയി ഐശ്വര്യ ലക്ഷ്മി.

മലയാള സിനിമയുടെ ഭാഗ്യ നായിക എന്നറിയപ്പെടുന്ന വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി.താരം അഭിനയിച്ച സിനിമകളെല്ലാം വളരെ മികച്ച സിനിമകൾ ആയിരുന്നു. 2017 ൽ നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നു ചലച്ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.ആദ്യ ചിത്രത്തിൽ തന്നെ വളരെ മികച്ച അഭിപ്രായമായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്.അതേ വർഷം തന്നെ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ഹിറ്റ് ചിത്രത്തിലെ നായികയായും ഐശ്വര്യ തിളങ്ങി.

   

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മായാനദി. ഇതിൽ ടോവിനോ തോമസിന്റെ നായികയായി അപ്പു എന്ന കഥാപാത്രം വളരെ മികച്ചതാക്കി ചെയ്യാൻ താരത്തിനായി. പിന്നീട് ഫഹദ് ഫാസിലിന്റെയും കാളിദാസ് ജയറാമിന്റെയും പൃഥ്വിരാജിന്റെയും എല്ലാം ഒപ്പം വളരെ മികച്ച സിനിമകൾ ചെയ്യാൻ താരത്തിനായി. സിനിമ താരം എന്നതിലുപരി ഒരു എംബിബിഎസ് ബിരുദധാരി കൂടിയാണ് ഐശ്വര്യ ലക്ഷ്മി.

സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം. ഏകദേശം 20 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉള്ള വ്യക്തിയാണ് ഐശ്വര്യ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചുവപ്പ് പട്ടുസാരി അണിഞ്ഞ് അതീവ സുന്ദരിയായി നിൽക്കുന്ന ഐശ്വര്യയുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

കിരൺസാ ഫോട്ടോഗ്രഫി ആണ് ഈ വീഡിയോ പങ്കുവെച്ചത്. ഐശ്വര്യ ലക്ഷ്മി പൂങ്കുഴലി എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ഇരുവർ എന്ന സിനിമയിലെ നറുമുഖയെ എന്ന ഗാനത്തോടൊപ്പം ആണ് ഐശ്വര്യയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഈ ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മി ആണ്.