ഈ ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും അവസാനം യൂട്യൂബ് ചാനൽ തുടങ്ങുന്ന വ്യക്തി ഗായതി ആയിരിക്കും!!പുതിയ തുടക്കവുമായി നടി ഗായത്രി അരുൺ.

ഏഷ്യാനെറ്റ് അവതരിപ്പിച്ച പരസ്പരം എന്ന സീരിയൽ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുൺ. സീരിയൽ രംഗത്ത് ഇത്രയധികം ആരാധകരുടെ താരങ്ങൾ വളരെ ചുരുക്കം ആയിരിക്കും. അതിൽ ഒരാളാണ് ഗായത്രി. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ താരം ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴി ഗായത്രി പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. തന്റെ യൂട്യൂബ് ചാനലിൽ ഒരു പ്രമോ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. അതിൽ ഗായത്രി പറയുന്നത് ഇങ്ങനെ. ഈ ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും അവസാനം യൂട്യൂബ് ചാനൽ തുടങ്ങുന്ന വ്യക്തി ഗായത്രി ആയിരിക്കും. കൗണ്ടറുകളുടെ രാജാവ് രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇത്.

അദ്ദേഹം തമാശക്ക് പറഞ്ഞതാണെങ്കിലും ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്. ഞാനൊരുപാട് വൈകി ആണ് ഒരു ചാനലുമായി നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും സമയം എടുത്ത് എന്ന് ചോദിച്ചാൽ എന്തിനാണ് ഒരു യൂട്യൂബ് ചാനൽ എന്ന എന്റെ ഉള്ളിലെ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്. ഇപ്പോൾ എനിക്ക് അതിനൊരു ഉത്തരമുണ്ട് അതെന്താണെന്ന് വരുന്ന എപ്പിസോഡുകളിലൂടെനിങ്ങൾക്ക് മനസ്സിലാകും.ഇങ്ങനെ ആണ് തന്റെ യൂട്യൂബ് ചാനലിൽ താരം പറഞ്ഞത്.

ഈ വീഡിയോ പങ്കുവെച്ചതോടെ നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്. ഇതൊരു മികച്ച തുടക്കമാകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഗായത്രിയെ നെഞ്ചിലേറ്റിയ പ്രേക്ഷകർ താരത്തിന്റെ പുതിയ യൂട്യൂബ് ചാനലും ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് വ്യൂസ് ആണ് തന്റെ പ്രമോ വീഡിയോയ്ക്ക് ലഭിച്ചത്. ഒത്തിരി പേർ താരത്തിനു ആശംസകളുമായി എത്തി.