തന്റെ ഭാവി വരൻ എങ്ങനെ ആയിരിക്കണം എന്ന് വെളിപ്പെടുത്തി നദി പാർവതി പി നായർ.വിവാഹം ഉടനെ ഉണ്ടാവുമോ എന്ന് പ്രേക്ഷകർ.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഒരുപാട് ആരാധകരുള്ള പരമ്പരയാണ് അമ്മയറിയാതെ. ഒരുപാട് ആരാധകരാണ് ഈ പരിപാടിക്ക് ഉള്ളത്. ഈ പരമ്പരയിലെ നായികയുടെ സഹോദരിയായി അഭിനയിക്കുന്ന പാർവതിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. ബാലതാരമായി കടന്നുവന്ന സിനിമകളിലും സീരിയലുകളിലും സജീവ സാന്നിധ്യമായി തുടരുന്ന വ്യക്തിയാണ് പാർവതി പി നായർ. ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ തുടങ്ങി നാലോളം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

   

അമൃത ടിവി അവതരിപ്പിക്കുന്ന എംജി ശ്രീകുമാർ അവതാരകനായ പാടാം നേടാം എന്ന പരിപാടിയിൽ വച്ച് തന്റെ ഭാവി വരനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. അമ്മയറിയാതെ സീരിയലിലെതാരത്തിന്റെ ജോഡിയായി വേഷമിടുന്ന സജിനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഈ ഷോയിൽ വെച്ച് ഇരുവരെയും കുറിച്ച് എംജി ശ്രീകുമാർ ചോദിച്ചു.

ഇതെന്റെ സ്വന്തം ചേട്ടനെ പോലെയാണ് എന്നാണ് പാർവതി എംജി ശ്രീകുമാറിന് നൽകിയ മറുപടി. ഇതിനോടകം തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് പാർവതി. തന്റെ ബാല്യകാലം മുതൽ സിനിമയിലും സീരിയലിലും തിളങ്ങുന്ന താരമാണ് പാർവതി. നിരവധി ഫാൻ പേജുകളും പാർവതിക്ക് സോഷ്യൽ മീഡിയയിൽ ഉണ്ട്. ഈ പരിപാടിക്ക് ഇടയിൽ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് താരം പറയുന്നുണ്ട്. ഞാൻ ചെറുപ്പത്തിലെ സിനിമയിലും സീരിയലിലും.മകളുടെ അമ്മ എന്ന സീരിയലിലൂടെയാണ് താരം സീരിയൽ രംഗത്തേക്ക് കടന്നുവരുന്നത്.

ഇതെല്ലാം ഈ ഷോയിൽ വെച്ച് പാർവതി എടുത്തുപറയുന്നുണ്ട്. അമ്മയറിയാതെ എന്ന ഷോയിലൂടെ നിരവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ എത്തിച്ചേരുന്നത്. ഇപ്പോൾ തന്റെ ഭാവി വരനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. ഭാവി വരൻ എങ്ങനെ ആയിരിക്കണം എന്ന ചോദ്യത്തിന് വിശ്വാസം വേണം എന്നായിരുന്നു ആദ്യം തന്നെ പാർവതി പറഞ്ഞത്. ഈ കാര്യങ്ങൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.