കുറഞ്ഞ ചെലവിൽ മനോഹരമായ വീട് നിങ്ങൾക്കും തയ്യാറാക്കാം..!!

വീട് നിർമ്മാണം എളുപ്പമാക്കാൻ വേണ്ടി പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും. പണ്ടുകാലങ്ങളിൽ വീട് നിർമ്മിക്കുന്നതിനെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ കാലത്ത് വീടു നിർമാണ രംഗത്ത് വന്നു കഴിഞ്ഞു. ചിലവുകൾ കുറച്ച് മനോഹരമായ രീതിയിൽ വീട് നിർമ്മിക്കുക എന്നതാണ് ഓരോരുത്തരുടെയും ലക്ഷ്യം.

ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായി പാശ്ചാത്യമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. വി ബോർഡ് ജി ഐ പൈപ്പ് എന്നിവ ഉപയോഗിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഹാൾ ലിവിങ് റൂം മോഡുലാർ കിച്ചൻ കിച്ചനോട്‌ ചേർന്നുതന്നെ ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്.

2 ബെഡ് റൂമുകൾ ആണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം ഓടുകൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീട് സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലാണ്. വള്ളത്തോൾ നഗറിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.