വഴിയിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന സ്ത്രീയെ ജീവിത സഖിയാക്കിയ ഡ്രൈവർ…

സ്ത്രീധനത്തിന്റെ പേരിൽ ഓരോ യുവതികളെയും കൊലക്കളത്തിലേക്ക് നയിക്കുമ്പോൾ ഓരോ പുരുഷന്മാരും അവരുടെ മാതാപിതാക്കളും അറിയുന്നില്ല സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന്. ഉത്രയുടെയും സൂരജിന്റെയും കാര്യത്തിൽ അത് നമുക്ക് ഏറെ വ്യക്തമാക്കുന്നതാണ്. സ്ത്രീധനത്തിന്റെ പേരിൽ ഒരു പാവം യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊണ്ട് സൂരജ് ഏറ്റവും അധികം ശിക്ഷ അർഹിക്കുന്ന ഒരു വ്യക്തി തന്നെയാണ്.

   

എന്നാൽ ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന സംഭവം ഏറെ വിചിത്രമാണ്. അനിൽ എന്ന ഡ്രൈവർ അവന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് വഴിയിൽ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന യാചക യുവതിയെയാണ്. അവളുടെ പേര് നീലം എന്നായിരുന്നു. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിൽ സഹോദരനും ഭാര്യയും അമ്മയെയും നീലത്തെയും അടിച്ചു പുറത്താക്കുകയായിരുന്നു.

എന്നാൽ അതുകൊണ്ടൊന്നും നീലം തകർന്നില്ല. അമ്മയെയും കൊണ്ട് വഴിയരികിൽ ഭിക്ഷ യാചിച്ച അവൾ ഉപജീവനം നടത്തിയിരുന്നു. അപ്പോഴാണ് ദൈവത്തിന്റെ തിരിച്ചടിയായി ഒരു കൊറോണ കാലഘട്ടം വന്നെത്തിയത്. അതോടുകൂടി അവരുടെ സ്ഥിതി ഏറെ പരുങ്ങലിലായി. എന്നാൽ കൊറോണ കാലത്ത് വഴിയിലുള്ള ഭിക്ഷക്കാർക്ക് എല്ലാം ഭക്ഷണം കൊടുക്കാൻ വന്നതായിരുന്നു ഡ്രൈവറായിരുന്ന അനിലും അദ്ദേഹത്തിന്റെ മുതലാളിയും. നീലത്തെ കണ്ട ഇഷ്ടപ്പെട്ട അവൻ മുതലാളിയോട്.

അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്താണ് ഒരു യാചകീയ വിവാഹം കഴിക്കുന്നത് എന്ന് അദ്ദേഹം അയാളോട് ചോദിച്ചു. നീലത്തെ താനേറെ സ്നേഹിക്കുന്നുണ്ടെന്നും അവളുടെ ആത്മാർത്ഥതയും സത്യസന്ധതയും ധൈര്യവുമാണ് തനിക്ക് ഏറെ പ്രചോദനം നൽകിയത് എന്നും പറഞ്ഞ അദ്ദേഹത്തിന്റെ മറുപടി കേട്ട് അദ്ദേഹത്തിന്റെ മുതലാളി തന്നെ അനിലിന്റെ പിതാവിനോട് സമ്മതം വാങ്ങുകയായിരുന്നു. അങ്ങനെ നന്മ വറ്റാത്ത ഒരു പുരുഷനായി അനിൽ മാറിയിരിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.